കൊല്ലം: ശാസ്താംകോട്ടയ്ക്ക് സമീപം യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കൊല്ലം പോരുവഴി സ്വദേശി കിരണ്‍കുമാറും നിലമേല്‍ സ്വദേശിനിയായ വിസ്മയയും തമ്മിലുളള വിവാഹം കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു. വിവാഹത്തിനു ശേഷം സ്ത്രീധന തുകയുടെ പേരില്‍ കിരണ്‍കുമാര്‍ വിസ്മയയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇന്നലെ രാത്രിയും മര്‍ദ്ദനമുണ്ടായി. മര്‍ദ്ദനം നടന്നതിനെ കുറിച്ച് വിസ്മയ സഹോദരനും സഹോദര ഭാര്യയ്ക്കും വാട്‌സ്‌ആപ്പില്‍ സന്ദേശം അയച്ചിരുന്നു. മർദ്ദനമേറ്റ പാടുകളുടെ ചിത്രങ്ങളും യുവതി അയച്ചു നൽകിയിരുന്നു.
Also Read: കടയ്ക്കാവൂര്‍ പീഡനകേസിൽ അമ്മ നിരപരാധി; പരാതി വ്യാജമെന്ന് അന്വേഷണ സംഘം
ഇന്ന് പുലർച്ചെയോടെയാണ് വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കൾ അറിഞ്ഞത്. ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നുണ്ടായ കൊലപാതകം എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിസ്മയയുടെ കുടുംബം. എന്നാല്‍ സംഭവത്തെ പറ്റി വിശദമായി അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.