ETV Bharat / state

കൊല്ലം ജില്ലാ ആശുപത്രിയിൽ കൈ തൊടാതെ പൈപ്പ് തുറക്കാം - Kollam district hospital

കാലുകൊണ്ട് തുറക്കാവുന്ന വിധത്തിലാണ് ഇവിടെ കൈ കഴുകൽ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്.

http://10.10.50.85:6060//finalout4/kerala-nle/thumbnail/02-April-2020/6636079_1014_6636079_1585831648123.png
കൊല്ലം കൊല്ലം ജില്ലാ ആശുപത്രി കൊവിഡ് വ്യാപനം കൈ തൊടാതെ പൈപ്പ് തുറക്കാം Kollam district hospital open the pipe without touching your hand
author img

By

Published : Apr 2, 2020, 6:29 PM IST

കൊല്ലം: കൊവിഡ് വ്യാപനം തടയാൻ ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ നിരവധി പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. കൈകഴുകി വൃത്തിയായി സൂക്ഷിക്കുന്നതിനായാണ് ഇത്. എന്നാൽ കൊവിഡ് 19 വൈറസ് ബാധയുള്ള ഒരാൾ ഉപയോഗിച്ച പൈപ്പ് മറ്റൊരാൾ തൊട്ടാൽ അയാൾക്ക് രോഗം പകരില്ലേ?? എന്നാൽ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിയാല്‍ അത്തരമൊരു ആശങ്ക വേണ്ട. കൈ തൊടാതെ പൈപ്പ് തുറക്കാനുള്ള സംവിധാനം കൊല്ലം ജില്ലാ ആശുപത്രിയില്‍ റെഡിയാണ്. ഇവിടെ കൈകഴുകാൻ എല്ലാവരും പിടിച്ച ടാപ്പിൽ പിടിക്കേണ്ട. സോപ്പു പാത്രം തൊടേണ്ട. കൈ കഴുകാൻ കാലു മതി. കാലുകൊണ്ട് തുറക്കാവുന്ന വിധത്തിലാണ് ഇവിടെ കൈ കഴുകൽ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രി സൂപ്രണ്ടിന്‍റെ നിർദേശ പ്രകാരം ഇലക്ട്രീഷ്യനായ ചവറ സ്വദേശി ഉദയനാണ് ചുരുങ്ങിയ ചെലവിൽ ഇത് തയ്യാറാക്കിയത്. കൊറോണ ഐസൊലേഷൻ വാർഡിന് സമീപത്താണ് പുതിയ പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.