ETV Bharat / state

കൊല്ലത്ത് യുവാവിനെ മര്‍ദിച്ച ആള്‍ ലഹരിക്ക് അടിമ ; മറ്റൊരു യുവാവിനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യം പുറത്ത്

കരുനാഗപ്പള്ളിയിൽ യുവാവിനെ മർദിച്ച കേസിലെ പ്രതി വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നതിനെ ചൊല്ലി മറ്റൊരു യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. പ്രകോപനം കൂടാതെ മർദിച്ച് മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു

author img

By

Published : Aug 7, 2022, 2:19 PM IST

video of beating another young man is also out  video of beating  kollam beating case  യുവാവിനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യം  മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍
കൊല്ലത്ത് യുവാവിനെ മര്‍ദിച്ച ആള്‍ ലഹരിക്ക് അടിമ ; മറ്റൊരു യുവാവിനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യം പുറത്ത്

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ മർദിച്ച കേസിലെ പ്രതി മറ്റൊരു യുവാവിനെ മർദിക്കുന്നതിന്‍റെ ദൃശ്യവും പുറത്ത്. ഓടനാവട്ടം തുറവൂർ സ്വദേശി രാഹുലിനെയാണ് യുവാവിനെ മർദിച്ച കേസിൽ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ ലഹരിക്ക് അടിമയാണെന്നും, യാതൊരു പ്രകോപനവും കൂടാതെ മർദിച്ച് മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയിൽ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു.

മര്‍ദിക്കുന്നതിന്‍റെ ദൃശ്യം

വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇയാൾ യുവാവിനെ മര്‍ദിച്ചത്. മുഖത്ത് അടിച്ച ശേഷം നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. മർദനമേറ്റ യുവാവിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസമാണ് ആലപ്പുഴ വള്ളിക്കുന്നം സ്വദേശി അച്ചുവെന്ന 19 കാരനെ സോഷ്യൽ മീഡിയ വഴി അപമാനിച്ചു എന്ന പേരിൽ രാഹുല്‍ മർദിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്‌തു. രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

ദൃശ്യങ്ങൾ പകർത്തിയ ഇയാളുടെ കൂട്ടാളിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Also Read സോഷ്യൽ മീഡിയ വഴി അപമാനിച്ചെന്ന് ആരോപണം; കൊല്ലത്ത് യുവാവിന് ക്രൂരമർദനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.