കൊല്ലം: കേന്ദ്ര സർക്കാരുകളുടെ തൊഴിലാളി- കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകർ കൊല്ലത്ത് കാർഷിക ബിൽ കത്തിച്ച് പ്രതിഷേധിച്ചു. നാല് ലേബർ കോഡുകളും പുതിയ കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്.
ആനന്ദവല്ലീശ്യരം ക്ഷേത്ര മൈതാനിയിൽ നിന്നും പ്രകടനമായി എത്തി കളക്ട്രേറ്റിന് സമീപമുള്ള പോസ്റ്റാഫീസിന് മുന്നിലിട്ടാണ് പ്രവർത്തകർ കാർഷിക ബിൽ കത്തിച്ചത്. സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ടികെ സുൽഫി, എ.എം.ഇക്ബാൽ, മോഹൻദാസ് ,എസ് രാധകൃഷ്‌ണൻ ,സി ജെ സുരേഷ് ശർമ്മ, കുരിപ്പുഴ ഷാനവാസ്, ജി ആനന്ദൻ , അജിത് അനന്ദകൃഷ്‌ണൻ, ബി രാജു, ബി ശങ്കർ എന്നിവർ സംസാരിച്ചു.