ETV Bharat / state

കല്ലടയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി - കൊല്ലം വാർത്തകൾ

മൃതദേഹത്തിന് 50 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ്. ചെഗുവേരയുടെ പടമുള്ള ചുവപ്പ് കൈലിയും നീല നിറത്തിലുള്ള ഷർട്ടുമാണ് വേഷം

Unidentified body found in Kalladariver  കല്ലടയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി  കൊല്ലം  പുനലൂർ  കൊല്ലം വാർത്തകൾ  dead body
കല്ലടയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
author img

By

Published : Oct 24, 2020, 8:52 PM IST

കൊല്ലം: പുനലൂർ കല്ലടയാറ്റിൽ ഒഴുകിയെത്തിയ മൃതദേഹം കണ്ടെത്തി. നെല്ലിപ്പള്ളി ആർ. ടി ഓഫീസിന് സമീപത്തു നിന്നുമാണ്അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 50 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. വെള്ളത്തിലൂടെ മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട് നാട്ടുകാർ വിവരം പുനലൂർ പൊലീസിൽ അറിയിക്കുകയായിരുന്നു.

പുനലൂർ പൊലീസ് അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും സഹായത്തോടെ മൃതദേഹം കരയ്ക്കെടുഞ്ഞു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ചെഗുവേരയുടെ പടമുള്ള ചുവപ്പ് കൈലിയും നീല നിറത്തിലുള്ള ഷർട്ടുമാണ് വേഷം. മൃതദേഹം ഇനിയും തിരിച്ചറിയാത്തതിനാൽ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊവിഡ് പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം പിന്നീട് പോസ്‌റ്റുമോർട്ടം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.