ETV Bharat / state

Train Accident | കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ഥികൾ ട്രെയിൻ തട്ടി മരിച്ചനിലയിൽ - കുണ്ടറ

കൊല്ലം ചെങ്കോട്ട റെയില്‍പാതയിൽ സ്‌കൂള്‍ വിദ്യാര്‍ഥികളെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം

train  two students killed after being hit by a train  kollam kundara  kollam train accident  kundara train incident  two students killed hit by a train  train hit  kundara train hit death  ട്രെയിൻ തട്ടി മരിച്ചനിലയിൽ  ട്രെയിൻ  സ്‌കൂള്‍ വിദ്യാര്‍ഥികൾ ട്രെയിൻ തട്ടി മരിച്ചു  സ്‌കൂള്‍ വിദ്യാര്‍ഥികളെ ട്രെയിൻ ഇടിച്ചു  ട്രെയിൻ ഇടിച്ച് വിദ്യാർഥികൾ മരിച്ചു  കുണ്ടറ  കൊല്ലം കുണ്ടറ
Train Accident
author img

By

Published : Jun 18, 2023, 6:55 AM IST

Updated : Jun 18, 2023, 11:54 AM IST

കൊല്ലം : കുണ്ടറയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചെങ്കോട്ട റെയില്‍പാതയിലാണ് സംഭവം. മാമ്പുഴ കോളശ്ശേരി സ്വദേശി കാര്‍ത്തിക് (15), പുത്തൻകുളങ്ങര സ്വദേശി മാളവിക (15) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച രാത്രി 9ന് കേരളപുരം മാമൂടിന് സമീപത്തുവച്ച്‌ പുനലൂരില്‍ നിന്ന് കൊല്ലത്തേക്കുപോയ മെമു തട്ടിയായിരുന്നു മരണം.

അപകടം നടന്നയുടൻ ട്രെയിൻ നിര്‍ത്തി ലോക്കോ പൈലറ്റ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. കുണ്ടറ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഒരു മണിക്കൂറോളം ട്രെയിൻ ഇവിടെ പിടിച്ചിട്ടു. പൊലീസെത്തി മൃതദേഹങ്ങള്‍ കൊല്ലം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുണ്ടറ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

ട്രാക്ക് മുറിച്ചുകടക്കവെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു : ചെന്നൈയിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചിരുന്നു. കൊല്ലം സ്വദേശിയായ നിഖിതയാണ്(19) മരിച്ചത്. ഫെബ്രുവരി 28നാണ് അപകടം ഉണ്ടായത്.

താംബരം സ്വകാര്യ കോളജിലെ ഒന്നാം വര്‍ഷ എംഎസ്‌സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു നിഖിത. താംബരത്തിനടുത്തുള്ള ആനന്ദപുരത്തെ ഹോസ്‌റ്റലിലായിരുന്നു നിഖിത താമസിച്ചിരുന്നത്. പഠനത്തോടൊപ്പം കിന്‍റര്‍ഗാര്‍ഡനിൽ അധ്യാപികയായും നിഖിത ജോലി ചെയ്‌തിരുന്നു. പുലര്‍ച്ചെ ജോലിക്കായി ഇറുംപുളിയൂരിലേക്ക് പോകവെ താംബരം ജിഎസ്‌ടി റോഡിന് സമീപമുള്ള റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുമ്പോഴാണ് അപകടം ഉണ്ടായത്.

ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിന്‍ വരുന്നത് പെൺകുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അതേസമയം, വേഗത്തില്‍ എത്തിയ ഗുരുവായൂര്‍ എക്‌സ്‌പ്രസ് തട്ടി തല്‍ക്ഷണം നിഖിത മരണപ്പെടുകയായിരുന്നു. അപകടസമയം സ്ഥലത്തുണ്ടായിരുന്ന ആളുകളാണ് താംബരം റെയില്‍വേ പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

More read : ട്രാക്ക് മുറിച്ചുകടക്കവേ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു, അപകടം ചെന്നൈയില്‍

ബിഹാറിലെ ഖഗാരിയയിൽ റെയിൽവേ പാലത്തിൽ നിന്ന് റീൽസ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് ആൺകുട്ടികൾ മരിച്ചിരുന്നു. ഖഗാരിയ സ്വദേശികളായ സോനു, നിതീഷ് എന്നിവരാണ് ട്രെയിൻ തട്ടി മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് അമൻ റെയിൽവേ പാലത്തിൽ നിന്ന് പുഴയിലേക്ക് എടുത്തുചാടി. ഇയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു.

ബറൗനി സഹർസ റെയിൽവേ ബ്ലോക്കിലെ ധമര ഘട്ട് സ്റ്റേഷന് സമീപം ജനുവരി 1നായിരുന്നു അപകടം. മൂവരും 16നും 19നും ഇടയിൽ പ്രായമുള്ളവരായിരുന്നു. പുതുവർഷത്തിൽ ധമര ഘട്ട് സ്റ്റേഷന് സമീപമുള്ള മാ കാത്യായനി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നുവെന്നും മെയിൻ റോഡിൽ ആൾക്കൂട്ടമായിരുന്നതിനാൽ കുറുക്കുവഴിയായ റെയിൽവേ പാലത്തിലൂടെ കടക്കാൻ ശ്രമിച്ചതാണെന്നും രക്ഷപ്പെട്ട അമൻ പ്രതികരിച്ചു.

More read : റെയിൽവേ പാലത്തിൽ നിന്ന് റീൽസെടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് മരണം ; ഒരാൾക്ക് പരിക്ക്

ഇതിനിടെ സോനുവും നിതീഷും റീൽസ് ഷൂട്ട് ചെയ്യാൻ നിന്നു. അപ്പോഴാണ് അതേ ട്രാക്കിലൂടെ ട്രെയിൻ വന്നത്. മൂടൽമഞ്ഞ് കാരണം സോനുവും നിതീഷും ട്രെയിൻ കണ്ടിരുന്നില്ല. കുറച്ചുദൂരം അകലെ ആയിരുന്നതുകൊണ്ടാണ് താൻ പുഴയിലേക്ക് ചാടി രക്ഷപ്പെട്ടതെന്നും അമൻ പറഞ്ഞു.

Last Updated : Jun 18, 2023, 11:54 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.