കൊല്ലം: കൊല്ലം അഴിക്കലിൽ മത്സ്യബന്ധന ബോട്ട് തകർന്ന് ഒരാൾ മരിച്ചു ഒരാളെ കാണാതായി.ബോട്ടിലുണ്ടായിരുന്ന മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. സ്രായിക്കാട് സ്വദേശി സുധനാണ് മരിച്ചത്. ബോട്ടുടമ അശോകനെയാണ് കാണാതായത്. മത്സ്യബന്ധനത്തിന് പോയ ബോട്ട് ശക്തമായ തിരയിൽപ്പെട്ട് അപകടത്തിൽപെടുകയായിരുന്നു. കടൽക്ഷോഭം കണക്കിലെടുത്ത് നിലവിൽ മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. വിലക്ക് ലംഘിച്ച് മീൻ പിടിക്കാൻ പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്. സ്രായിക്കാട് സ്വദേശി അശോകൻ്റെ ഉടമസ്ഥതയിലുള്ള ദിയ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കാണാതായ ആൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.
അഴിക്കലിൽ മത്സ്യബന്ധന ബോട്ട് തകർന്ന് ഒരാൾ മരിച്ചു - രണ്ട് പേരെ കാണാതായി
കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയ ബോട്ട് ശക്തമായ തിരയിൽപ്പെട്ട് അപകടത്തിൽപെടുകയായിരുന്നു.