കൊല്ലം: വ്യാപാരികൾ ആഹ്വാനം ചെയ്ത കടയടപ്പ് സമരം കൊല്ലം ജില്ലയിൽ പൂർണം. ലോക്ക് ഡൗണിനെ തുടർന്ന് കുടുതൽ പ്രതിസന്ധിയിലായ വ്യാപാര മേഖലയിൽ സർക്കാർ ഇടപെടൽ വേണമെന്നാവശ്യപ്പെട്ടാണ് വ്യാപാര സംഘടനങ്ങൾ ജില്ലയിൽ കടകൾ അടച്ച് പ്രതിഷേധിച്ചത്.
Also Read: ലൂസി കളപ്പുരയെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കി; ഉത്തരവ് വ്യാജമെന്ന് സിസ്റ്റർ ലൂസി
പൊലീസിൻ്റെയും സെക്‌ടറൽ മജിസ്ട്രേറ്റുമാരുടെയും അന്യായമായ കടന്നുകയറ്റം അവസാനിപ്പിക്കുക. ലോക്ക് ഡൗൺ കാലത്തെ കട വാടക ഒഴുവാക്കാൻ നടപടി സ്വീകരിക്കുക, സാമൂഹ്യ അകലം പാലിച്ച് ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു ഭക്ഷണം കഴിക്കാൽ അനുവദിക്കുക, വ്യാപാരികളോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ പ്രതിഷേധം.
ജില്ലാ കേന്ദ്രങ്ങളിൽ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ കൊല്ലം കലക്‌ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധം വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡൻ്റ് എസ് ദേവരാജൻ ഉദ്ഘാടനം ചെയ്തു.