ETV Bharat / state

കർഷക സമരത്തിന് തൊഴിലാളി സംഘടനകളുടെ ഐക്യദാര്‍ഢ്യം

ചിന്നക്കട റസ്റ്റ് ഹൗസിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി കർഷക സമര സമിതിയുടെ സത്യാഗ്രഹ വേദിയിൽ സമാപിച്ചു

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം വാര്‍ത്ത കര്‍ഷക സമരം വാര്‍ത്ത solidarity for farmers news peasant struggle news
റാലി
author img

By

Published : Dec 16, 2020, 4:01 AM IST

കൊല്ലം: കേന്ദ്ര സർക്കാരിന്‍റെ കർഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐക്യ ട്രേഡ് യൂണിയൻ സമരസമിതി നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

ചിന്നക്കട റസ്റ്റ് ഹൗസിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി കർഷക സമര സമിതിയുടെ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലെ സത്യാഗ്രഹ വേദിയിൽ സമാപിച്ചു. കാർഷിക ഉൽപ്പന്നങ്ങളുമായി കർഷകരും പ്രകടനത്തിൽ പങ്കാളികളായി.

ലേലത്തിനായി കൊണ്ടുവന്ന കാർഷിക ഉൽപ്പന്നങ്ങൾ കർഷകസംഘം സംസ്ഥാന സെക്രട്ടറി കെഎൻ ബാലഗോപാലന് കൈമാറി. സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, എഐടിയുസി സംസ്ഥാന പ്രസിഡന്‍റ് ഉദയഭാനു, ജില്ലാ സെക്രട്ടറി ജി ബാബു തുടങ്ങിയവർ സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.