കൊല്ലം: ജില്ലയില്‍ പുതുവത്സര രാത്രിയില്‍ നിരത്തിൽ സജീവ സാന്നിദ്ധ്യമായി ട്രോമ കെയർ & റോഡ് ആക്‌സിഡന്‍റ് സെന്‍റർ പ്രവര്‍ത്തകര്‍. നൂറുകണക്കിന് ജീവനുകളാണ് ആഘോഷ ലഹരിയില്‍ റോഡില്‍ പൊലിയുന്നത്. അപകടത്തിൽപ്പെടുന്നവരെ നിരത്തുകളിൽ നിന്ന് ഉടൻ ആശുപത്രികളില്‍ എത്തിക്കുന്നതിന് കടമ്പാട്ടു കോണം മുതൽ ഓച്ചിറ കൃഷ്‌ണപുരം വരെയുള്ള പ്രധാന ജങ്‌ഷനുകളിൽ പ്രത്യേക ഡോക്ടർ-ആംബുലന്‍സ് സേവനം ട്രാക്ക് പ്രവര്‍ത്തകര്‍ സജ്ജീകരിച്ചു.
അപകടങ്ങളിൽപ്പെട്ട മുപ്പതിലധികം ആളുകളെ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് കൊല്ലത്ത് ആംബുലൻസുകളുടെ നിരത്തിലെ പ്രയാണം ഫ്ലാഗ് ഓഫ് ചെയ്‌തു. നഗരത്തിൽ മാത്രം 40 ആംബുലൻസുകൾ സേവനം നടത്തി. മോട്ടോർ വാഹന വകുപ്പിന്‍റെ കീഴീല്‍ പൊലീസ്, റെഡ് ക്രോസ്, അഗ്നിശമന സേന, ആരോഗ്യ വകുപ്പ്, എക്‌സൈസ്, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ട്രാക്ക് സന്നദ്ധ സംഘം പ്രവര്‍ത്തിക്കുന്നത്. ട്രാക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി നാട്ടുകാരും ഉദ്യമത്തില്‍ പങ്കാളികളായി.