കൊല്ലം: വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് ബസ് സ്‌കൂള്‍ മൈതാനത്ത് അപകടകരമായ രീതിയിൽ ഓടിച്ച് അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ ബസ് മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ ഏനാത്ത് സ്വദേശി രഞ്ജുവിന്‍റെ ലൈസൻസും പിടിച്ചെടുത്തു.
കൊട്ടാരക്കരയിലെ വെണ്ടാർ വിദ്യാധിരാജ സ്‌കൂളിലാണ് നിയമലംഘനം നടന്നത്. ബസിന് പുറമേ കാറിലും ബൈക്കിലും വിദ്യാർഥികൾ അഭ്യാസപ്രകടനം നടത്തി.
വിനോദയാത്രയ്‌ക്ക് മുന്നോടിയായിട്ടായിരുന്നു അഭ്യാസപ്രകടനം. അഭ്യാസപ്രകടനങ്ങൾക്ക് പിന്നിൽ ഇവന്‍റ് മാനേജ്‌മെന്‍റ് ഗ്രൂപ്പാണെന്നാണ് സ്‌കൂൾ അധികൃതരുടെ വാദം. സ്‌കൂൾ കുട്ടികൾക്ക് യാതൊരു ബന്ധവുമില്ലെന്നും അഭ്യാസം നടക്കുമ്പോൾ അധ്യാപകർ വിദ്യാർഥികൾക്ക് വിനോദയാത്രക്കുള്ള മാർഗനിർദേശങ്ങൾ നൽകുകയായിരുന്നുവെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.