ETV Bharat / state

വീട്ടില്‍ അതിക്രമിച്ച് കയറി യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ചു; 3 പേര്‍ അറസ്റ്റില്‍ - യുവാക്കളെ മര്‍ദനത്തിനിരയാക്കിയ മൂന്ന് പേര്‍

യുവാക്കളെ മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പെരുമ്പുഴ സ്വദേശി വിജിത്ത്, കല്ലുപാലക്കട സ്വദേശികളായ തോമസ്, അരുണ്‍ എന്നിവര്‍ അറസ്റ്റില്‍. മര്‍ദനത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയില്‍. ഒളിവില്‍ പോയവര്‍ക്കായി അന്വേഷണം ഊര്‍ജിതം.

prathikal  പെരുമ്പുഴ വാര്‍ത്തകള്‍  യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ചു  വീട്ടില്‍ അതിക്രമിച്ച് കയറി  പൊലീസ്  കൊല്ലം വാര്‍ത്തകള്‍  കൊല്ലം ജില്ല വാര്‍ത്തകള്‍  കൊല്ലം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
അറസ്റ്റിലായ വിജിത്ത്, തോമസ്, അരുണ്‍ എന്നിവര്‍
author img

By

Published : Feb 21, 2023, 7:24 PM IST

കൊല്ലം: പെരുമ്പുഴയിലെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഒളിവില്‍ പോയ രണ്ട് പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെരുമ്പുഴ സ്വദേശി വിജിത്ത്, കല്ലുപാലക്കട സ്വദേശികളായ തോമസ്, അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്.

പെരുമ്പുഴ പള്ളിത്താഴം സ്വദേശിയായ ഷാജി, സുഹൃത്തുക്കളായ പ്രിന്‍സ്, മക്കു എന്നിവര്‍ക്കാണ് വേട്ടേറ്റത്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം. രാത്രിയില്‍ അതിക്രമിച്ച് കയറിയ സംഘം ഷാജിയേയും വീട്ടിലുണ്ടായിരുന്ന സുഹൃത്തുക്കളെയും മര്‍ദിക്കുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷാജിയുടെ അമ്മ രാധാമണിയ്‌ക്ക് കൈയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തില്‍ സാരമായി പരിക്കേറ്റ മൂവരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിജിത്തും ഷാജിയും തമ്മിലുണ്ടായിരുന്ന മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമിക്കാന്‍ എത്തിയതെന്നും രണ്ട് പേര്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

സംഘത്തിലുണ്ടായിരുന്ന സിയാദ്, സുമേഷ് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുണ്ടറ, എഴുകോണ്‍ പൊലീസ് സ്റ്റേഷനുകളില്‍ പോക്‌സോ അടക്കമുള്ള കേസുകളിലെ പ്രതികളാണ് ഇവരെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.