ETV Bharat / state

കൊല്ലത്ത് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : Jun 12, 2020, 9:27 PM IST

വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും മുംബൈയിൽ നിന്നെത്തിയ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്

Kollam  covid Kollam case  Corona Virus case  corona virus  കൊല്ലത്ത് മൂന്ന് പേർക്ക് കൂടി കൊവിഡ്  കൊല്ലം  മൂന്ന് പേർക്ക് കൊവിഡ്
കൊല്ലത്ത് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം: ജില്ലയിൽ ഇന്ന് അഞ്ചു വയസ്സുള്ള ആൺകുട്ടിക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർക്കും മുംബൈയിൽ നിന്നെത്തിയ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ഓച്ചിറ സ്വദേശികളും ഒരാൾ ഉളിയക്കോവിൽ സ്വദേശിനിയുമാണ്. ഇവരെ പാരിപ്പളളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയോടൊപ്പം കുവൈറ്റിൽ നിന്നും വന്ന ഓച്ചിറയിലെ അഞ്ചു വയസുള്ള ആൺകുട്ടി ജൂൺ ഒന്നിന് ഐ. എക്‌സ് 1396 വിമാനത്തിലാണ് നാട്ടിലെത്തിയത്. ഓച്ചിറയിൽ ഗൃഹ നിരീക്ഷണത്തിൽ തുടരുകയായിരുന്ന കുട്ടിയുടെ അമ്മ നേരത്തെ രോഗം സ്ഥിരീകരിച്ച് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഓച്ചിറ മേമന സ്വദേശി മെയ് 31ന് എ ഐ 928 റിയാദ്- തിരുവനന്തപുരം ഫ്ലൈറ്റിൽ എത്തി ജൂൺ അഞ്ച് വരെ സ്ഥാപന നിരീക്ഷണത്തിലും അതിനുശേഷം ഗൃഹനിരീക്ഷണത്തിലും തുടരുകയായിരുന്നു. ഉളിയാക്കോവിൽ സ്വദേശിനി ജൂൺ നാലിന് മുംബൈയിൽനിന്ന് ഐ.വി 325എയർ ഏഷ്യ വിമാനത്തിൽ എത്തി സ്ഥാപന നിരീക്ഷണത്തിൽ തുടരുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.