ETV Bharat / state

വാഹനത്തിൽ ചാരായം കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

മൂന്നുലിറ്റർ ചാരായവും വാഹനത്തിൽ നിന്നും കണ്ടെടുത്തു.

author img

By

Published : Jun 5, 2020, 1:52 PM IST

കൊല്ലം വാർത്ത  kollam news  smuggle  vehicle into custody
വാഹനത്തിൽ ചാരായം കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

കൊല്ലം: വാഹനത്തിൽ ചാരായം കടത്താൻ ശ്രമിച്ച മൂന്ന് യുവാക്കൾ പുനലൂർ പൊലീസിന്‍റെ പിടിയിലായി. കരവാളൂർ സ്വദേശി ബിബിൻ ബേബി, രഞ്ജി വർഗീസ് , ബിപിൻ ബാബു എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ബുധനാഴ്ച വെളുപ്പിന് അഞ്ച് മണിയോടു കൂടിയാണ് സംഭവം. പുനലൂർ പൊലീസിന്‍റെ നൈറ്റ് പട്രോളിങ്ങിനിടെയാണ് പ്രതികൾ പിടിയിലായത്. MH-12-DE -5525 നമ്പർ ഉള്ള സ്കോർപിയോ വാഹനത്തിലാണ്‌ ചാരായം കടത്താൻ ശ്രമിച്ചത്‌. മൂന്നുലിറ്റർ ചാരായവും വാഹനത്തിൽ നിന്നും കണ്ടെടുത്തു.

ഇവർക്ക് മുൻപും പലതരത്തിലുള്ള കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. പിടിയിലായ ബിബിൻ കാപ്പ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണന്ന് പൊലീസ് അറിയിച്ചു. യുവാക്കളുടെ കയ്യിൽനിന്നും മാരകായുധങ്ങളും പൊലീസ് പിടിച്ചെടുത്തു. പുനലൂർ സ്റ്റേഷനിലെ എസ്ഐ രവി, എഎസ്ഐ രാജേന്ദ്രപ്രസാദ്, സി പി ഓമാരായ ജിജോ, ജിബിൻ, അഭിലാഷ്,സായി കൃഷ്ണ, ബാബുരാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.