ETV Bharat / state

ആഘോഷങ്ങളില്ലാതെ ധനുമാസ തിരുവാതിര

ആചാരങ്ങളോടും വിശ്വാസങ്ങളോടുമൊപ്പം കൊവിഡ് മാനദണ്ഡങ്ങൾ കൂടി പാലിച്ചാണ് ക്ഷേത്രങ്ങളിലും വീടുകളിലും തിരുവാതിര ചടങ്ങുകള്‍ നടന്നത്.

author img

By

Published : Dec 30, 2020, 12:15 PM IST

Updated : Dec 30, 2020, 3:30 PM IST

Thiruvatira without celebrations  ആഘോഷങ്ങളില്ലാതെ തിരുവാതിര
ആതിര വരും പോകുമല്ലേ സഖീ

ശിവപാര്‍വ്വതി പരിണയത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുമായി ഇന്ന് ധനുമാസ തിരുവാതിര. ആചാരങ്ങളോടും വിശ്വാസങ്ങളോടുമൊപ്പം കൊവിഡ് മാനദണ്ഡങ്ങൾ കൂടി പാലിച്ചാണ് ക്ഷേത്രങ്ങളിലും വീടുകളിലും തിരുവാതിര ചടങ്ങുകള്‍ നടന്നത്. ദീര്‍ഘ മംഗല്യത്തിന് ഏറ്റവും ഫലപ്രദമായ വ്രതമാണ് ധനുമാസത്തിലെ തിരുവാതിര വ്രതം എന്നാണ് വിശ്വാസം. ശിവപാര്‍വ്വതി വിവാഹ ദിവസമായും കാമദേവന് ശിവന്‍ പുനര്‍ജന്മം നല്‍കിയ ദിവസമായും ഈ ദിവസത്തെ പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നു.

ആഘോഷങ്ങളില്ലാതെ ധനുമാസ തിരുവാതിര

ആദ്യമായി തിരുവാതിര വ്രതം നോറ്റത് ശ്രീ പാര്‍വതി ദേവി തന്നെയാണ്. കന്യകമാര്‍ ഉത്തമനായ ഭര്‍ത്താവിനെ ലഭിക്കുന്നതിനും വിവാഹിതരായ സ്ത്രീകള്‍ ഭര്‍തൃക്ഷേമത്തിനും കുടുംബ ഐശ്വര്യത്തിനായും തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു. മലയാളി മങ്കമാര്‍ക്ക് ഈ ദിനം ഉല്‍സവമെന്നാണ് പഴമക്കാര്‍ പറയുന്നത്. മകയിരം, തിരുവാതിര, പുണര്‍തം എന്നീ ദിവസങ്ങളിലാണ് വ്രതം അനുഷ്ഠിക്കുന്നത്.

ദക്ഷയാഗത്തില്‍ ക്ഷണിക്കാതെ പോയ സതീദേവിയെ ദക്ഷന്‍ അപമാനിച്ചു. ഇതില്‍ മനംനൊന്ത സതീദേവി ദേഹത്യാഗം ചെയ്തു. ഈ വിവരമറിഞ്ഞ ഭഗവാന്‍ പരമേശ്വരന്‍ ദക്ഷനെ കൊന്ന് പ്രതികാരം ചെയ്തു. പിന്നീട് ഹിമാലയത്തില്‍ പോയി തപസ്സനുഷ്ഠിച്ചു. സതീദേവി പാര്‍വതിയായി പുനര്‍ജനിച്ച് ശ്രീപരമേശ്വരനെ തന്നെ ഭര്‍ത്താവായി ലഭിക്കാന്‍ പിതാവിന്‍റെ അനുഗ്രഹത്തോടു കൂടി മഹാദേവനെ പൂജിക്കാനും തപസ്സ് ചെയ്യാനും തുടങ്ങി. ഈ സമയത്താണ് താരകാസുരന്‍റെ ഉപദ്രവത്തില്‍ നിന്നും ദേവന്മാരെ രക്ഷിക്കാന്‍ കാമ ദേവനോട് ശിവനേയും പാര്‍വതി ദേവിയേയും ഒന്നിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചത്. ദേവന്മാരുടെ അഭ്യര്‍ത്ഥനമാനിച്ച് തപസ്സനുഷ്ഠിക്കുകയായിരുന്ന പരമശിവന് നേരെ കാമദേവന്‍ പുഷ്പബാണം അയച്ചു.

ഇതോടെ ശിവന്‍റെ യോഗ നിദ്രക്ക് തടസ്സം വന്നു. അതിനു കാരണക്കാരനായ കാമദേവനെ പരമശിവന്‍ മൂന്നാം തൃക്കണ്ണ് തുറന്ന് ദഹിപ്പിച്ചു. ഭര്‍ത്താവിന്‍റെ വിയോഗത്താല്‍ ദുഃഖിതയായ കാമദേവന്‍റെ പത്‌നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുകയും ശ്രീപാര്‍വതി ദേവിയോട് സങ്കടമുണര്‍ത്തിക്കുകയും ചെയ്തു. രതീദേവിയുടെ വിലാപത്തില്‍ ദുഃഖിതയായ പാര്‍വ്വതി ജലപാനങ്ങളുപേക്ഷിച്ച് പരമശിവനെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എല്ലാവരുടേയും പ്രാര്‍ത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ പരമശിവന്‍ കാമദേവനെ പുനര്‍ജീവിപ്പിച്ചു. അതൊരു മകയിരം നാളില്‍ ആയിരുന്നു. തുടര്‍ന്ന് പാര്‍വതി ദേവിയില്‍ ശിവൻ അനുരക്തനാവുകയും ദേവിയെ പത്‌നിയായി സ്വീകരിക്കുകയും ചെയ്തു. വിവാഹത്തില്‍ പാര്‍വ്വതി ദേവിയുടെ സന്തോഷത്തിന്‍റെ ഓര്‍മക്കായാണ് മകയിരവും തിരുവാതിരയും ചേര്‍ന്ന നാളില്‍ തിരുവാതിര വ്രതം ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം.

തിരുവാതിരനാളിലെ വ്രതം ഇഷ്ട വിവാഹത്തിനും, ഉത്തമ ദാമ്പത്യത്തിനുമായാണ് ആചരിക്കുന്നത്. മകയിരം നാളിലെ വ്രതം മക്കളുടെ ഐശ്വര്യത്തിനും പുണര്‍തം നാളിലെ വ്രതം സഹോദരങ്ങള്‍ക്ക് വേണ്ടിയുമാണ് ആചരിക്കുന്നത്.

Last Updated : Dec 30, 2020, 3:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.