കൊല്ലം: കൊച്ചുവേളി - ശ്രീഗംഗാ നഗർ എക്പ്രസ് ട്രെയിനിന്റെ എഞ്ചിൻ മൂന്ന് തവണ വേർപെട്ട് ട്രെയിൻ തനിയെ ഓടി. കൊല്ലം കടയ്ക്കാവൂരിനും ഇരവിപുരത്തിനും ഇടയിലാണ് എഞ്ചിൽ വേർപെട്ടത്.
യാത്രക്കാർ സുരക്ഷിതർ ആണെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. വിദഗ്ദ പരിശോധനയ്ക്ക് ശേഷം മാത്രമേ ട്രെയിൻ യാത്ര തുടരുകയുള്ളൂവെന്നും റെയിൽവെ വ്യക്തമാക്കി.