കൊല്ലം: അംഗീകാരമില്ലാത്ത പാരമെഡിക്കല്‍ കോഴ്സ് നടത്തിയെന്ന് ആരോപിച്ച് കൊല്ലത്തെ ഇൻസൈറ്റ് എന്ന സ്ഥാപനത്തെ കെ.എസ്.യു.വിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഉപരോധിച്ചു.
സ്ഥാപനം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് തടഞ്ഞ് വെച്ചിരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ജോലി വാഗ്ദാനം ചെയ്ത് അമിത ഫീസ് വാങ്ങിയ ശേഷം യാതൊരുവിധ അടിസ്ഥാന സൗകര്യവും ഒരുക്കുന്നില്ലെന്നും പരാതിയുണ്ട്. പ്രതിഷേധം ശക്തമായതോടെ സ്ഥാപനത്തിന്‍റെ താല്‍കാലിക ചുമതലക്കാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.