കൊല്ലം: കൊട്ടാരക്കരയിൽ കാണാതായ വയോധികന്‍റെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ചനിലയിൽ. പനവേലി സ്വദേശി ഗോപാലന്‍റെ(67) മൃതദേഹമാണ് വിജനമായ റബ്ബർതോട്ടത്തിൽ കണ്ടെത്തിയത്. തലയോട്ടിയുടെ ഭാഗങ്ങൾ ഉൾപ്പടെ മൃഗങ്ങള്‍ ഭക്ഷിച്ച ശരീരത്തിൽ അസ്ഥികൂടവും മുടിയും മാത്രമാണ് ബാക്കിയുണ്ടായത്. മൃതദേഹത്തിലെ വസ്ത്രങ്ങൾ കണ്ടാണ് ഗോപാലന്‍റെ മൃതദേഹമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
തെരുവ് നായ്ക്കൾ ആക്രമിച്ചതോ, കുഴഞ്ഞുവീണതോ ആകാം മരണകാരണമെന്ന് പൊലീസ് അറിയിച്ചു. മരിച്ചത് ഗോപാലൻ തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ഡിഎൻഎ ടെസ്റ്റുൾപ്പെടെ നടത്തുമെന്ന് വാർഡ് കൗൺസിലർ അറിയിച്ചു.