ETV Bharat / state

പേപ്പട്ടിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു

അലക്കുഴിയില്‍ വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു സംഭവം. മുന്‍പ് ഇവിടെ പേപ്പട്ടിയുടെ ആക്രമണത്തില്‍ ധാരാളം വളര്‍ത്തുമൃഗങ്ങള്‍ക്ക് കടിയേറ്റിരുന്നു. തെരുവ് നായ്ക്കളുടെ ശല്യം പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും കൈകൊള്ളുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

പേപ്പട്ടിയുടെ ആക്രമണം  കൊട്ടാരക്കര തലവൂര്‍ അലക്കുഴി  കൊല്ലം  street dog attack  alakkuzhi
പേപ്പട്ടിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു
author img

By

Published : Dec 27, 2020, 4:04 AM IST

കൊല്ലം: കൊട്ടാരക്കര തലവൂര്‍ അലക്കുഴിയില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അലക്കുഴിയില്‍ വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ജംഗ്ക്ഷനിലെ കടകളില്‍ ഇരുന്നവരെ കടിച്ചശേഷം പേപ്പട്ടി സമീപത്തെ വീടുകളിലിരുന്നവര്‍ക്കു നേരെ തിരിഞ്ഞു. പേപ്പട്ടിയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ അഞ്ച് പേര്‍ക്കാണ് കടിയേറ്റത്.

അലക്കുഴി സ്വദേശികളായ ജിജോ, ജോര്‍ജ്ജ് കുട്ടി, നാഥാന്‍, പള്ളിക്കല്‍ സ്വദേശി സൗമ്യ, ആനക്കോട്ടൂര്‍ സ്വദേശി ലാവണ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജോര്‍ജ്ജ് കുട്ടിയുടെ കാലില്‍ പട്ടികടിച്ചുണ്ടായ ആഴത്തിലുള്ള മുറിവിന് ആറ് തുന്നല്‍ വേണ്ടിവന്നു. നാഥാന്‍റെ മുഖത്തും മൂക്കിനുമാണ് മുറിവേറ്റത്.

കുറച്ച് നാള്‍ മുന്‍പ് ഇവിടെ പേപ്പട്ടിയുടെ ആക്രമണത്തില്‍ ധാരാളം വളര്‍ത്തുമൃഗങ്ങള്‍ക്ക് കടിയേറ്റിരുന്നു. തെരുവ് നായ്ക്കളുടെ ശല്യം പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും കൈകൊള്ളുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അലക്കുഴിയിലും പരിസരത്തും പേപ്പട്ടി ശല്യം ആവര്‍ത്തിക്കുന്നതോടെ തദ്ദേശ വാസികള്‍ ഭീതിയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.