കൊല്ലം: പത്താനാപുരത്ത് ആശുപത്രി ഉപയോഗത്തിനുള്ള സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ടു പേർ മരിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതായി റൂറൽ എസ്‌പി കെജി രവി പറഞ്ഞു. സ്പിരിറ്റ് കാണാതായ ജനത ഹോസ്പിപിറ്റലിൽ എത്തിയാണ് എസ്‌പി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചത്.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്‍റെ അധീനതയിലുള്ള എസ്എഫ്എൽടിസിയിൽ നിന്നും സെക്യൂരിറ്റി ജീവനക്കാരൻ എടുത്തു കൊണ്ടുപോയ സ്പിരിറ്റ് കഴിച്ചാണ് രണ്ട് പേർ മരിച്ചത്. പൂട്ടിയിട്ട ഹോസ്പിറ്റലിലെ മുറിയിൽ നിന്നും സ്പിരിറ്റ് മോഷ്ടിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
സെക്യൂരിറ്റി ജീവനക്കാരനായ മുരുകാനന്ദനാണ് സ്പിരിറ്റ് സുഹൃത്തുക്കളായ പ്രസാദ്, ഗോപി, രാജീവ് എന്നിവർക്ക് നൽകിയത്. സ്പിരിറ്റ് കഴിച്ചതിനെ തുടർന്ന് പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുവഭപ്പെടുകയും ഇന്നലെ രാത്രി മരണപ്പെടുകയുമായിരുന്നു.
Read more: പത്തനാപുരത്ത് സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ട് പേർ മരിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ മുരുകാനന്ദനും മരിച്ചു. ബാക്കി രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു.