ETV Bharat / state

മരിച്ചെന്നു കരുതിയ മകന്‍ 45 വര്‍ഷത്തിനു ശേഷം വീട്ടില്‍; വാരിപ്പുണര്‍ന്ന് മാതാവ് - സജാദ് തങ്ങള്‍

45 വര്‍ഷം മുന്‍പ് വീടുവിട്ട സജാദ് രണ്ടുവർഷമായി മുംബൈയിലെ ആശ്രമത്തിൽ ചികിത്സയിലായിരുന്നു.

Son came to home after 45 years mother warm welcomed him  മരിച്ചെന്നു കരുതിയ മകന്‍ 45 വര്‍ഷത്തിനു ശേഷം വീട്ടില്‍  കൊല്ലം വാര്‍ത്ത  kollam news  കൊല്ലം കരുനാഗപ്പള്ളി കാരാളിമുക്ക് സ്വദേശി  A native of Karalimukku, Karunagappally, Kollam  സജാദ് തങ്ങള്‍  sajad thangal
മരിച്ചെന്നു കരുതിയ മകന്‍ 45 വര്‍ഷത്തിനു ശേഷം വീട്ടില്‍; വാരിപ്പുണര്‍ന്ന് മാതാവ്
author img

By

Published : Jul 31, 2021, 10:52 PM IST

കൊല്ലം: മരിച്ചെന്നു കരുതിയ മകൻ 45 വർഷത്തിനു ശേഷം മുന്നിലെത്തിയപ്പോൾ പേറ്റുനോവിന്‍റെ ആനന്ദം മിഴിനീരായി. കൊല്ലം കരുനാഗപ്പള്ളി കാരാളിമുക്ക് സ്വദേശിയായ സജാദ് തങ്ങളാണ് നാലര പതിറ്റാണ്ടിനു ശേഷം വീട്ടിലേക്ക് തിരച്ചെത്തിയത്. സിനിമ കഥകളെ വെല്ലുന്നതാണ് സജാദിന്‍റെ തിരോധാനവും മടങ്ങിവരവും.

45 വർഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി സജാദ്‌ തങ്ങള്‍

പ്രിയപ്പെവന്‍ ജീവനോടെയുണ്ടെന്നറിഞ്ഞപ്പോൾ 92 കാരിയായ മാതാവ് ഫാത്തിമ ബീവിയും കുടുംബാംഗങ്ങളും ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നു. നിനക്ക് ഇത്രകാലം മാറി നിൽക്കാനുള്ള ധൈര്യമുണ്ടായിരുന്നോടാ എന്നാണ് കണ്ടപാടെ മാതാവിന്‍റെ ചോദ്യം.

അപകടത്തിൽ ജീവൻ നഷ്ടമായെന്ന് കരുതി ബന്ധുക്കള്‍

ചലച്ചിത്രതാരം റാണിചന്ദ്ര കൊല്ലപ്പെട്ട വിമാനാപകടത്തിൽ സജാദിനും ജീവൻ നഷ്ടമായെന്നായിരുന്നു ബന്ധുക്കൾ കരുതിയത്. ജനിച്ചു വീണ വീടിന്‍റെ അകത്തളങ്ങളിലേക്ക് ഓർമകളെ ശ്വസിച്ചുകൊണ്ട് സജാദ് തങ്ങൾ കയറുമ്പോൾ, വർഷങ്ങളുടെ ഇടവേള അലിഞ്ഞില്ലാതെയായി.

എന്തുകൊണ്ട് ഇങ്ങനെയൊരു അജ്ഞാതവാസമെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറല്ല. ചോദ്യത്തിന് മറുപടി ഇങ്ങനെ. ''എല്ലാക്കാലവും എല്ലാര്‍ക്കും ഒരുമിച്ചിരിക്കാൻ കഴിയില്ല. ദൈവം ചില പദ്ധതികൾ ആസൂത്രണം ചെയ്യും. കാര്യങ്ങൾ അങ്ങനെയേ നടക്കൂ.''

ഗള്‍ഫില്‍ സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്ന ജോലി

1971ൽ 19-ാം വയസിലാണ് സജാദ് ജീവിതം പച്ചപിടിപ്പിക്കാൻ ഗൾഫിലേക്ക് പറന്നത്. കലാകാരന്മാരെ ഗൾഫിൽ എത്തിച്ച് സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്നതായിരുന്നു ജോലി. നടി റാണി ചന്ദ്ര അടക്കമുള്ള കലാപ്രതിഭക‌ളെ ഗൾഫിലെത്തിച്ച് സ്റ്റേജ് ഷോ നടത്തി. നാട്ടിലേക്കുള്ള മടക്കയാത്രയിൽ വിമാനം അപകടത്തിൽപ്പെട്ട് റാണി ചന്ദ്ര അടക്കം 95 പേരാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച അടൂർ സ്വദേശികളായ രണ്ടുപേര്‍ വീട്ടിലെത്തി. മുംബൈയിലെ ഒരു അഭയകേന്ദ്രത്തിൽ സജാദുണ്ടെന്ന് അവര്‍ അറിയിച്ചു. അദ്ദേഹം നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നെന്നും വീട്ടുകാരെ ധരിപ്പിച്ചു. തുടർന്ന് സഹോദരങ്ങൾ മുംബൈയിലെത്തി സജാദിനെ നാട്ടിലെത്തിക്കുകയായിരുന്നു.

രണ്ടുവർഷമായി മുംബൈയിലെ ആശ്രമത്തിൽ

വീട്ടിലെത്തുന്നതിന് മുന്‍പ് ഓൺലൈനിലൂടെ ഉമ്മയുമായി സജാദ് സംസാരിച്ചിരുന്നു. ആ സമയത്ത് നാലാം വയസിലെ കാര്യങ്ങൾ ഓർത്തെടുത്തു. മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരുമാണ് അദ്ദേഹത്തിനുള്ളത്.

രണ്ടുവർഷമായി മുംബൈയിലെ ആശ്രമത്തിൽ ചികിത്സയിലായിരുന്നു. കുന്നത്തൂര്‍ എം.എല്‍.എ കോവൂർ കുഞ്ഞുമോൻ ഉൾപ്പെടെയുള്ളവർ സജാദ് തങ്ങളെ സ്വീകരിക്കാൻ വീട്ടിലെത്തിയിരുന്നു.

ALSO READ: ബാലികമാരെ ലൈംഗികമായി ദുരപയോഗം ചെയ്ത വിദ്യാര്‍ഥികള്‍ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.