കൊല്ലം: കൊല്ലം എസ്.എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും. കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് ക്രൈംബ്രാഞ്ച് ഡയറക്‌ടർ അനുമതി നൽകി. കുറ്റപത്രം ഇന്നുതന്നെ കൊല്ലം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചേക്കും. 16 വർഷം കഴിഞ്ഞിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നാളെ ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കാൻ ഇരിക്കെയാണ് അന്വേഷണ സംഘത്തിന്‍റെ നടപടി.
വെള്ളാപ്പള്ളിക്കെതിരെയുള്ള കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും - Vellappally
കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് ക്രൈംബ്രാഞ്ച് ഡയറക്‌ടർ അനുമതി നൽകി