ETV Bharat / state

കൊല്ലത്ത് ഇത്തിക്കരയിൽ കൊച്ചു പാലത്തിന്‍റെ താഴെ നിന്നും അസ്ഥികൾ കണ്ടെത്തി

വീട് വെക്കുന്നതിനോ മറ്റ് ആവശ്യങ്ങൾക്കോ ഭൂമി കുഴിച്ചപ്പോൾ കിട്ടിയ അസ്ഥികളാകാം ഇതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കൊച്ചു പാലത്തിന്‍റെ താഴെ നിന്നും അസ്ഥികൾ കണ്ടെത്തി  കൊല്ലത്ത് മനുഷ്യ അസ്ഥികൾ കണ്ടെടുത്തു  വിദഗ്‌ധ പരിശോധന നടത്തി സംഘം  Skeleton recovered from kollam Ithikkara bridge  Skeleton recovered under Ithikkara bridge
കൊല്ലത്ത് ഇത്തിക്കരയിൽ കൊച്ചു പാലത്തിന്‍റെ താഴെ നിന്നും അസ്ഥികൾ കണ്ടെത്തി
author img

By

Published : Feb 18, 2022, 11:03 AM IST

കൊല്ലം: ചാത്തന്നൂർ ഇത്തിക്കര കൊച്ചു പാലത്തിന്‍റെ താഴ്‌ഭാഗത്തു നിന്ന് മനുഷ്യ അസ്ഥികൾ കണ്ടെടുത്തു. പഴയ പ്ലാസ്റ്റിക് ചാക്കിലും ആറ്റിൻ തീരത്തെ കരയിലും ചിതറിയ നിലയിലാണ് അസ്ഥികൾ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ഏകദേശം 10 മണിയോടെ മത്സത്തൊഴിലാളികളാണ് ഇത് ആദ്യം കണ്ടത്.

കൊല്ലത്ത് ഇത്തിക്കരയിൽ കൊച്ചു പാലത്തിന്‍റെ താഴെ നിന്നും അസ്ഥികൾ കണ്ടെത്തി

മത്സ്യത്തൊഴിലാളികൾ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സയന്‍റിഫിക് വിദഗ്‌ധയും ഫോറൻസിക് വിദഗ്‌ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്ലാസ്റ്റിക് ചാക്കിൽ നിന്ന് ചുവപ്പ് പട്ട് തുണി, തകിട്, ചന്ദനത്തിരി കത്തിക്കുന്ന സ്റ്റാൻഡ്, പൂജാദ്രവ്യങ്ങൾ എന്നിവയും അസ്ഥിയൊടൊപ്പം കണ്ടെടുത്തു.

വീട് വെക്കുന്നതിനോ മറ്റ് ആവശ്യങ്ങൾക്കോ ഭൂമി കുഴിച്ചപ്പോൾ കിട്ടിയ അസ്ഥികളാകാം ഇതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വിദഗ്‌ധ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് മാറ്റി.

ALSO READ: പരീക്ഷയ്ക്ക് മുമ്പ് നടുറോഡിലിരുന്ന് കോപ്പി എഴുതി കുട്ടികള്‍ : വീഡിയോ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.