ETV Bharat / state

വനിതാ എസ്ഐയെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ കമ്മറ്റി അംഗം അറസ്റ്റിൽ - എസ്എഫ്ഐ ജില്ലാ കമ്മറ്റി അംഗം അറസ്റ്റി

കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ലുക്മാൻ ഹക്കീമാണ് അറസ്റ്റിലായത്

SFI district committee member arrested assaulting woman SI  SFI district committee member arrested in Kollam  എസ്എഫ്ഐ ജില്ലാ കമ്മറ്റി അംഗം അറസ്റ്റി  പള്ളിക്കൽ സ്വദേശി ലുക്മാൻ ഹക്കീം അറസ്റ്റിൽ
വനിതാ എസ്ഐയെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ കമ്മറ്റി അംഗം അറസ്റ്റിൽ
author img

By

Published : Jan 2, 2021, 2:52 AM IST

കൊല്ലം: പെട്രോളിങ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്.ഐയെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ കമ്മറ്റി അംഗം അറസ്റ്റിൽ. കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ലുക്മാൻ ഹക്കീമാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പുതുവർഷ രാത്രിയിലാണ് സംഭവമുണ്ടായത്. വനിതാ ക്രൈം എസ്‌ഐ ആശാ ചന്ദ്രനെ ആക്രമിക്കുകയും ജോലിയിൽ തടസപ്പെടുത്തുകയും ചെയ്ത കേസിലാണ് ലുക്മാൻ ഹക്കീം അറസ്റ്റിലായത്. ബന്ധുവിന്‍റെ മരണ വീടിന് മുന്നിൽ നിന്ന ലുക്‌മാനെ വനിതാ എസ് ഐ ആശാ ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അകാരണമായി അസഭ്യം പറയുകയും ലാത്തിവീശുകയും ചെയ്തതതാണ് എല്ലാത്തിനും തുടക്കമായതെന്ന് സിപിഐഎം ഏരിയ സെക്രട്ടറി പി കെ ജോൺസൻ പറഞ്ഞു.

വനിതാ എസ്ഐയെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ കമ്മറ്റി അംഗം അറസ്റ്റിൽ
കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ച ലുക്മാനെ സ്റ്റേഷനിൽ സിസിടിവി ക്യാമറ ഇല്ലാത്ത ഭാഗത്ത് കൊണ്ടുപോയി 15 പൊലീസുകാർ ചേർന്ന് ക്രൂരമായി മർദിച്ചു എന്നും ആരോപണമുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പരിക്കേറ്റ വനിതാ എസ്.ഐ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിനോട് അപമര്യാദയായി പെരുമാറിയതിനും സർക്കാർ ഉദ്യോഗസ്ഥയുടെ ജോലി തടസപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു. ജീപ്പ് തകർത്തതിനും പൊലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയതിനുമടക്കം പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.