ETV Bharat / state

സോളാർ വഴിതിരിച്ചുവിട്ടതിന് പിന്നിൽ ഗണേഷ് കുമാറെന്ന് ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തൽ - ഗണേശ് കുമാർ സോളാർ

സോളാർ വിഷയം വഴിതിരിച്ചുവിടുകയും സരിതയെക്കൊണ്ട് യുഡിഎഫ് മന്ത്രിമാർക്കെതിരെ ആരോപണം ഉന്നയിക്കുകയും കത്ത് എഴുതിക്കുകയും ചെയ്‌തതിന് പിന്നിൽ ഗണേഷ് കുമാറും അറസ്റ്റിലായ പി.എ പ്രദീപുമാണെന്ന് ശരണ്യ മനോജ്

Saranya Manoj  ganesh kumar solar  solar case  സോളാർ കേസ്  ഗണേശ് കുമാർ സോളാർ  ശരണ്യ മനോജ്
സോളാർ വഴിതിരിച്ചുവിട്ടതിന് പിന്നിൽ ഗണേഷ് കുമാറെന്ന് ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തൽ
author img

By

Published : Nov 28, 2020, 4:20 PM IST

Updated : Nov 28, 2020, 5:21 PM IST

കൊല്ലം: ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ഗുരുതര ആരോപണവുമായി കേരള കോൺഗ്രസ് (ബി) സംസ്ഥാന മുൻ ജനറൽ സെക്രട്ടറി ശരണ്യ മനോജ്. സോളാർ വിഷയം വഴിതിരിച്ചുവിടുകയും സരിതയെക്കൊണ്ട് യുഡിഎഫ് മന്ത്രിമാർക്കെതിരെ ആരോപണം ഉന്നയിക്കുകയും കത്ത് എഴുതിക്കുകയും ചെയ്‌തതിന് പിന്നിൽ ഗണേഷ് കുമാറും അറസ്റ്റിലായ പി.എ പ്രദീപുമാണെന്ന് ശരണ്യ മനോജ് വെളിപ്പെടുത്തി.

സോളാർ വഴിതിരിച്ചുവിട്ടതിന് പിന്നിൽ ഗണേഷ് കുമാറെന്ന് ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തൽ

കുന്നിക്കോട് നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് കെ.ബി ഗണേഷ് കുമാറിനെതിരെ ശരണ്യ മനോജ് വെളിപ്പെടുത്തൽ നടത്തിയത്. സോളാർ കേസിൽ ആദ്യം ആരോപണമുയർന്നപ്പോൾ താനാണ് മുഖ്യ പ്രതിയെന്ന് തിരിച്ചറിഞ്ഞ ഗണേഷ് കുമാർ കാര്യങ്ങൾ തിരിച്ച് വിടുകയായിരുന്നുവെന്നും തന്നെ രക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാർ സഹായം തേടിയപ്പോൾ ഈ വിഷയത്തിൽ ഇടപെട്ട വ്യക്തി എന്ന നിലയിലാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നതെന്നും ശരണ്യ മനോജ് പറഞ്ഞു. ശരണ്യ മനോജ് കേരള കോൺഗ്രസ് (ബി)യില്‍ നിന്നും രണ്ട് വര്‍ഷം മുമ്പ് രാജിവെച്ചിരുന്നു.

Last Updated : Nov 28, 2020, 5:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.