ETV Bharat / state

വർക്‌ഷോപ്പിന്‍റെ മറവിൽ വാറ്റ് ചാരായം വിൽപ്പന; ഒരാൾ പിടിയിൽ - കൊല്ലം ചാരായ വിൽപ്പന കേസ്

മിനറൽ വാട്ടർ കുപ്പികളിൽ വാറ്റ് ചാരായം നിറച്ചു വിൽക്കുകയായിരുന്ന പ്രകാശാണ് കൊട്ടാരക്കര എക്‌സൈസിന്‍റെ പിടിയിലായത്.

ചാരായം വിൽപ്പന  വാറ്റ് ചാരായം വിൽപ്പന  Sale of liquor  liquor sale  kollam liquor sale  വാറ്റ് ചാരായം  liquor  kollam news  കൊല്ലം വാർത്ത  കൊല്ലം ചാരായ വിൽപ്പന കേസ്  kollam liquor case
വാറ്റ് ചാരായം വിൽപ്പന; ഒരാൾ പിടിയിൽ
author img

By

Published : May 18, 2021, 10:22 AM IST

കൊല്ലം: വർക്‌ഷോപ്പിന്‍റെ മറവിൽ വാറ്റ് ചാരായം വിൽപ്പന നടത്തിവന്ന യുവാവിനെ എക്‌സൈസ് പിടികൂടി. കോട്ടാത്തല സ്വദേശി പ്രകാശാണ് കൊട്ടാരക്കര എക്‌സൈസിന്‍റെ പിടിയിലായത്. മിനറൽ വാട്ടർ കുപ്പികളിൽ വാറ്റ് ചാരായം നിറച്ചു വിൽക്കുന്നതാണ് പതിവ്. കുപ്പികളിൽ നിറച്ചിരുന്ന 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും മിനി വാനും കസ്റ്റഡിയിൽ എടുത്തു.

പുത്തൂരിൽ ഇരുചക്ര വാഹനങ്ങളുടെ വർക്‌ഷോപ്പ് നടത്തിവരുന്നതിന്‍റെ മറവിലായിരുന്നു മദ്യ കച്ചവടം. വ്യാജ വേഷത്തിലെത്തിയ എക്‌സൈസ് സംഘത്തിന് മദ്യം നൽകാനുള്ള ശ്രമത്തിനിടയിൽ പ്രകാശിനെ പിടികൂടുകയായിരുന്നു. ലോക്ക്‌ഡൗൺ കാലത്ത് മദ്യവിൽപ്പന നിരോധിച്ചതോടെയാണ് വ്യാജ മദ്യം നിർമിച്ചു വിൽപ്പന നടത്തിവന്നിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Also Read: കൊട്ടാരക്കരയിൽ വ്യാജ ചാരായവുമായി നാലുപേർ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.