തിരുവനന്തപുരം: സ്വര്‍ണം കള്ളക്കടത്തു കേസില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയുടെ പങ്ക് അന്വേഷിക്കണമെന്ന് ആര്‍.എസ്.പി. മുഖ്യമന്ത്രിയുടെ ഐ.ടി ഫെല്ലാ ആയിരുന്ന അരുണ്‍ ബാലചന്ദ്രനുമായും സ്വപ്‌ന സുരേഷുമായും ഡി.ജി.പിക്കുള്ള ബന്ധം അന്വേഷിക്കണം. ഇതു പുറത്തു കൊണ്ടു വരുന്നതിന് ഡി.ജി.പിയുടെ സ്വകാര്യ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് നേതാക്കളായ എ.എ. അസീസ്, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, ഷിബു ബേബിജോണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ധാര്‍മികവും ഭരണപരവും നിയമപരവുമായി മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി എഴുതിക്കൊടുക്കുന്നതിനിടയില്‍ ഒപ്പിടുന്ന ഇത്രയും കഴിവുകെട്ട ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. ഈ കഴിവില്ലായ്മയാണ് പലപ്പോഴും ധാര്‍ഷ്‌ട്യമായി പുറത്തു വരുന്നത്. ആണത്തമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത് കേസിൽ ഡിജിപിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആര്‍.എസ്.പി - എന്‍.കെ.പ്രേമചന്ദ്രന്‍
ഡി.ജി.പിയുടെ സ്വകാര്യ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കണം