കൊല്ലം: വീട്ടുമുറ്റത്തെ കിണറ്റിൽ അകപ്പെട്ട മയിലിനെ രക്ഷപ്പെടുത്തി വനപാലകർ. കൊല്ലം അഞ്ചൽ പനച്ചവിള ജങ്ഷന് സമീപം ദേവാലയത്തിൽ സജീവിന്‍റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് കഴിഞ്ഞ ദിവസം മയില്‍ അകപ്പെട്ടത്.
സജീവിന്‍റെ വീട്ട് പരസരത്ത് പതിവായി ആഹാരം തേടി എത്തുന്ന മയിലാണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. തുടർന്ന് സജീവ് അഞ്ചൽ വനപാലകരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനപാലകർ മയിലിനെ പുറത്തേക്ക് എത്തിക്കുകയായിരുന്നു.
ALSO READ: 'മൂന്നാം തരംഗത്തില്‍ നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രം'; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി
മയിലിന് പ്രാഥമിക ചികിത്സ നൽകിയതിനുശേഷം വനമേഖലയിൽ തുറന്നു വിട്ടു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബി.എസ്.ബിനു, ആർആർടി അസിസ്റ്റന്‍റ് മനോജ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് മയിലിനെ രക്ഷിച്ചത്.