കൊല്ലം: ചാമക്കടയിലെ സ്വകാര്യ അരിക്കടയിൽ നിന്ന് റേഷൻ അരിയും ഗോതമ്പും പിടികൂടി. മൂന്നുവിളക്കുമുക്കിലെ കൊച്ച് ഹസ്സൻ കുഞ്ഞിന്റെ ഉടമസ്ഥതയിലെ മൊത്ത വ്യാപാരശാലയിൽ നിന്നാണ് മട്ട അരിയും പുഴുക്കലരിയും ഗോതമ്പും പിടികൂടിയത്. എഴുപതോളം ചാക്കുകളിൽ രണ്ട് കടകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ പരിശോധനയിലാണ് റേഷൻ സാധനങ്ങൾ പിടികൂടിയത്. വ്യാജപേരില്‍ ചാക്കില്‍ സൂക്ഷിച്ചിരിക്കുന്നത് റേഷന്‍ അരിയാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ സി.വി.അനില്‍കുമാര്‍ സ്ഥിരീകരിച്ചു. റേഷൻ അരി സൂക്ഷിച്ചിരുന്ന വ്യാജപേരിലുള്ള ചാക്കുകളും പരിശോധനയില്‍ കണ്ടെത്തി. മുമ്പും ഇതേ വ്യാപാര സ്ഥാപനത്തിൽ നിന്ന് റേഷൻ സാധനങ്ങൾ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.