കൊല്ലം: പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഹാരിസിന്‍റെ അമ്മയെയും ചോദ്യം ചെയ്യും. റംസിയുടെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നടപടി. റംസിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് ഹാരിസിന്‍റെ അമ്മയ്ക്ക് അറിവ് ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. റംസി ആത്മഹത്യ ചെയ്‌തേക്കും എന്ന സൂചന ലഭിച്ചിട്ടും ഹാരിസിന്‍റെയോ അമ്മയുടെയോ ഭാഗത്ത് നിന്ന് അത് ഒഴിവാക്കാനുള്ള ഒരു ഇടപെടലും ഉണ്ടായില്ലെന്നാണ് റംസിയുടെ കുടുംബത്തിന്‍റെ ആരോപണം. അതേസമയം സംഭവത്തിൽ ഹാരിസിന്‍റെ കുടുംബത്തിലുള്ള മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
റംസിയുടെ ആത്മഹത്യ; യുവാവിന്‍റെ അമ്മയെയും ചോദ്യം ചെയ്യും - റംസിയുടെ ആത്‍മഹത്യ
റംസിയുടെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നടപടി.