ETV Bharat / state

സ്വാതന്ത്ര്യ ദിനത്തിൽ 'രാജ്യസ്‌നേഹം' പ്രദർശനത്തിനെത്തി - കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി രാമഭദ്രൻ

കൊല്ലം കോർപ്പറേഷനിലെ ജീവനക്കാരനായ മാണിക്യനാണ് രാജ്യസ്‌നേഹം എന്ന ഹ്രസ്വ ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

രാജ്യസ്‌നേഹം  rajiyasneham shortfilim  rajiyasneham  rajiyasneham shortfilim First show inauguration  സ്വാതന്ത്ര്യ ദിനം  രാജ്യസ്‌നേഹം കഥ തിരക്കഥ  മാണിക്യൻ  ഉദ്ധം സിങ്  സ്വാതന്ത്ര്യ സമര ചരിത്രം  പ്രകൃതി സംരക്ഷണ പാഠങ്ങൾ  സാമൂഹിക വിദ്യാഭ്യാസം  കരകൗശല വികസന കോർപ്പറേഷൻ  കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി രാമഭദ്രൻ  രാജ്യസ്‌നേഹം ആദ്യ പ്രദർശനം
സ്വാതന്ത്ര്യ ദിനത്തിൽ 'രാജ്യസ്‌നേഹം' പ്രദർശനത്തിനെത്തി
author img

By

Published : Aug 15, 2022, 10:26 AM IST

കൊല്ലം: അധിനിവേശക്കാരിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്‍റെ ത്യാഗഭരിതമായ ചരിത്രം വിദ്യാർഥികളിലേക്ക് ലളിതമായി സന്നിവേശിപ്പിക്കുന്ന ഹ്രസ്വ ചിത്രമായ 'രാജ്യസ്‌നേഹം' എന്ന ചിത്രത്തിന്‍റെ ആദ്യ പ്രദർശനം കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി രാമഭദ്രൻ ഉദ്ഘാടനം ചെയ്‌തു. കൊല്ലം കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളിയായ മാണിക്യനാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത്. തൃക്കോവിൽവട്ടം ഗ്രാമത്തിലെ യുപി സ്‌കൂൾ വിദ്യാർഥികളായ നിരഞ്ജൻ, ദേവാനന്ദ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തിൽ 'രാജ്യസ്‌നേഹം' പ്രദർശനത്തിനെത്തി

സ്വാതന്ത്ര്യദിനത്തിൽ സ്‌കൂളിൽ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ദേവാനന്ദിനെ വിളിക്കാനായി നിരഞ്ജൻ എത്തുമ്പോൾ ദേവാനന്ദ് വിമുഖനായി മാറി നിൽക്കുകയാണ്. ദേവാനന്ദിന്‍റെ താൽപര്യക്കുറവ് മനസിലാക്കിയ അച്ഛൻ സ്വാതന്ത്ര്യദിനത്തിന്‍റെ പ്രത്യേകത ഇരുവരോടും പറയുന്നു. ത്യാഗഭരിതമായ ചരിത്രം ഉൾക്കൊണ്ട ദേവാനന്ദ് ആവേശത്തോടെ സ്‌കൂളിലെ ആഘോഷത്തിൽ പങ്കെടുക്കാൻ നിരഞ്ജനൊപ്പം പോകുന്നു.

സ്‌കൂളിലെ ആഘോഷത്തിനിടെ അധ്യാപകർ സ്വാതന്ത്ര്യസമര സേനാനിയായ ഉധം സിങിന്‍റെ ജീവിത മുഹൂർത്തങ്ങളെയും ഐതിഹാസികമായ ചെറുത്ത്നിൽപ്പുകളെയും കുട്ടികളുമായി പങ്കുവെക്കുന്നു. ഇത്തരത്തിൽ സ്വാതന്ത്ര്യ സമര ചരിത്രം, പ്രകൃതി സംരക്ഷണ പാഠങ്ങൾ, മുതിർന്നവരെ ബഹുമാനിക്കണമെന്ന സന്ദേശം തുടങ്ങിയവയാണ് സിനിമ ചർച്ചയാക്കുന്നത്. സാമൂഹിക വിദ്യാഭ്യാസം ആർജിച്ചാണ് മാണിക്യൻ തന്‍റെ ചലച്ചിത്രങ്ങളുടെ രൂപകൽപ്പന നടത്തുന്നത്.

നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജോലികഴിഞ്ഞുള്ള സമയങ്ങളിൽ തണൽ മരങ്ങൾ വെച്ച് പിടിപ്പിച്ച് പച്ചപ്പിന്‍റെ സംസ്‌കാരവും നഗരത്തിന് പകരാൻ മാണിക്യന് കഴിഞ്ഞിട്ടുണ്ട്. സ്‌കൂളുകൾ, റസിഡൻസ് അസോസിയേഷനുകൾ, ക്ലബ്ബുകൾ എന്നിങ്ങനെ സിനിമ പ്രദർശിപ്പിക്കാൻ കഴിയുന്ന എല്ലായിടങ്ങളിലും പ്രദർശനം നടത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.