കൊല്ലം: ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്ത് പുത്തൂർ ശ്രീനാരായണ ആയുർവേദ കോളജ്. ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു കൃഷി നടത്തിയത്. പുത്തൂർ എസ്.എൻ ആയുർവേദ ആശുപത്രിയുടെ 20 ഏക്കർ സ്ഥലത്താണ് സമ്മിശ്ര കൃഷി വിളയിച്ചത്.
പയർ, പടവലം, തക്കാളി, വെണ്ട എന്നിവ കൂടാതെ പപ്പായയും വിവിധ തരം ഏത്തവാഴകളുമാണ് വിളവെടുത്തത്. വിഷ രഹിത പച്ചക്കറി രോഗികൾക്കും ജീവനക്കാർക്കും നൽകുന്നതിനായി പൂർണമായും ജൈവ വളം ഉപയോഗിച്ചാണ് കൃഷി ചെയ്‌തത്. പച്ചക്കറിയിൽ വിജയം നേടാൻ കഴിഞ്ഞതോടെ മത്സ്യകൃഷിക്ക് തയാറെടുക്കുകയാണ് ആയുർവേദ കോളജ്.
ലോക്ക് ഡൗണിൽ ആരംഭിച്ച കൃഷി മികച്ച വിളവ് നൽകി. ഗുണമേന്മയുള്ള പച്ചക്കറികൾ നാട്ടുകാർക്ക് ലഭ്യമാകുന്നതിനായി വിപണന കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.