കൊല്ലം: കൊല്ലം ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളജിലെ സംഘര്‍ഷം കോളജിന് പുറത്തേക്കും വ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ തിങ്കളാഴ്‌ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്താണ് കൊല്ലം റൂറൽ പൊലീസ് മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
നാല് പേരിൽ കൂടുതൽ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്. കേരള പൊലീസ് ആക്‌ട് 2011 വകുപ്പ് 79 പ്രകാരമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ശാസ്താംകോട്ട ഡിബി കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ കെഎസ്‌യു പ്രവർത്തകരും എസ്‌എഫ്‌ഐ പ്രവർത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇരുപക്ഷത്ത് നിന്നും നിരവധി പേര്‍ക്ക് പരിക്കേറ്റു. നേതാക്കളുടെയും വിദ്യാര്‍ഥികളുടേയും വീടിന് നേരെയും ആക്രമണമുണ്ടായി.
കൊല്ലം മാമ്മുട്ടിലെ കോൺഗ്രസ് കൊറ്റംകര മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയും ഇന്ന് പുലര്‍ച്ചെ അഞ്ചാലുംമൂട് കുപ്പണയിലെ തോപ്പിൽ രവി സ്‌മാരക സ്‌തൂപത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു.
Read more: ശാസ്താംകോട്ട ഡി.ബി കോളജിൽ കെ.എസ്.യു, എസ്.എഫ്.ഐ സംഘർഷം