കൊല്ലം: അഞ്ചലിൽ ഉത്രയെ പാമ്പിനെ കൊണ്ട് കടുപ്പിച്ച് കൊന്ന കേസിൽ അറസ്റ്റിലായ പ്രതി സൂരജിന്‍റെ അമ്മയെയും സഹോദരിയേയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ 10 മണിക്ക് ഹാജരാകാനാണ് നിർദേശം. സാമ്പത്തിക ലാഭത്തിനാണ് ഉത്രയെ കൊന്നത് എന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇന്നലെ സൂരജിന്‍റെ അച്ഛനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തതോടെയാണ് കൊലപാതകത്തിൽ കുടുംബത്തിന്‍റെ കൂടുതൽ പങ്ക് പുറത്തുവരുന്നത്. സഹോദരിയേയും അമ്മയെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
ഉത്രാ വധം; സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യും - police interrogation
ഉത്രയുടെ സ്വർണാഭരണങ്ങൾ സൂരജിന്‍റെ വീട്ടിന് പിറകിലെ റബർ തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സൂരജിന്‍റെ അച്ഛൻ സുരേന്ദ്രനാണ് സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തത്.
![ഉത്രാ വധം; സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യും ഉത്രാ വധം uthra murder anchal police interrogation സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7440012-52-7440012-1591068629837.jpg?imwidth=3840)