ETV Bharat / state

മദ്യപിച്ചെത്തി പൊലീസുകാരെ മര്‍ദിച്ച മൂന്ന് പേര്‍ കുണ്ടറയില്‍ പിടിയില്‍

കുണ്ടറ പൊലീസ് സ്റ്റേഷനിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം. സംഭവം മദ്യപിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയത് തടയാനെത്തിയപ്പോള്‍. മര്‍ദനത്തിനൊടുവില്‍ യുവാക്കളെ കീഴ്‌പ്പെടുത്തി പൊലീസ്. പരിക്കേറ്റ ഉദ്യാഗസ്ഥര്‍ ചികിത്സയില്‍.

gunda  കുണ്ടറയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം  Police officers beaten up in Kundara in Kollam  മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കി  തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം  കുണ്ടറ പൊലീസ്  കുണ്ടറ  കണ്‍ട്രോള്‍ റൂം
കുണ്ടറയില്‍ പൊലീസുകാര്‍ക്ക് മര്‍ദനം
author img

By

Published : Dec 30, 2022, 10:11 AM IST

കുണ്ടറയില്‍ പൊലീസുകാര്‍ക്ക് മര്‍ദനം

കൊല്ലം: കുണ്ടറയില്‍ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍. കുഴിയം സ്വദേശി ചന്ദുനായർ, പേരിനാട് സ്വദേശി അഭിലാഷ്, ചന്ദനത്തോപ്പ് സ്വദേശി സനീഷ് എന്നിവരെയാണ് കസ്‌റ്റഡിലെടുത്തത്. മര്‍ദനത്തില്‍ അഞ്ച് ഉദ്യാഗസ്ഥര്‍ക്ക് പരിക്ക്.

കണ്‍ട്രോള്‍ റൂം എസ്.ഐ ഭക്തവത്സലൻ, സിവിൽ പൊലീസ് ഓഫിസർ വിഷ്‌ണു, അക്ഷയ്‌, അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷിന്‍റോ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്‌പദമായ സംഭവം.

കുഴിയം എൻഎസ്എസ് കരയോഗത്തിനടുത്ത് മദ്യലഹരിയിലെത്തിയ യുവാക്കള്‍ ബഹളമുണ്ടാക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കണ്‍ട്രോള്‍ റൂം എസ്.ഐ ഭക്തവാത്സലൻ, സിവിൽ പൊലീസ് ഓഫിസർ വിഷ്‌ണു എന്നിവരെ യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുണ്ടറ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസെത്തി. ഇവരും മര്‍ദനത്തിനിരയായെങ്കിലും ഒടുവില്‍ പൊലീസ് യുവാക്കളെ കീഴ്‌പ്പെടുത്തി.

മര്‍ദനത്തില്‍ പരിക്കേറ്റ കണ്‍ട്രോള്‍ റൂം എസ്.ഐ ഭക്തവത്സലൻ, സിവിൽ പോലീസ് ഓഫിസർ അക്ഷയ് എന്നിവർ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷിന്‍റോ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. സിവിൽ പൊലീസ് ഓഫിസർമാരായ വിഷ്‌ണു, അരുൺ എന്നിവര്‍ക്ക് സാരമായാണ് പരിക്കേറ്റത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.