ETV Bharat / state

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; ആര്യയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി

രേഷ്മ ചതിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാൻ കഴിയുന്നില്ലന്നും കുറിപ്പിൽ പറയുന്നു

police found suicide note of deceased Arya  Abandonment of a newborn baby in Chathannoor  ഇത്തിക്കരയാറ്റിൽ ചാടി മരിച്ച ആര്യ  നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം
നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; മരിച്ച ആര്യയുടെ ആത്മഹത്യ കുറുപ്പ് പൊലീസ് കണ്ടെത്തി
author img

By

Published : Jun 25, 2021, 8:04 PM IST

കൊല്ലം: ചാത്തന്നൂരിൽ ഇത്തിക്കരയാറ്റിൽ ചാടി മരിച്ച ആര്യയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. ഭയം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്നതാണ് ആത്മഹത്യാക്കുറിപ്പ് വ്യക്തമാക്കുന്നത്. രേഷ്മ ചതിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാൻ കഴിയുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. സിം നൽകിയത് ബന്ധു ആയതിനാലാണെന്നും അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ലെന്നും മകനെ നന്നായി നോക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ ആര്യ എഴുതിയിരുന്നു.

കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയും അമ്മയുമായ രേഷ്മയുടെ സഹോദരന്‍റെ ഭാര്യയാണ് ആര്യ. ഇവരുടെ കൂടെ ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത രേഷ്മയുടെ ഭർത്താവിൻ്റെ സഹോദരി പുത്രി ഗ്രീഷ്മയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു.

More read: ഇത്തിക്കരയാറ്റിൽ ചാടിയ രണ്ട് യുവതികളുടെ മൃതദേഹവും കണ്ടെത്തി

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ ഇരുവരോടും വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതികളെ കാണാതായത്. യുവതികൾ ഇത്തിക്കരയാറ്റിൽ ചാടിയെന്ന സംശയത്തെ തുടർന്ന് പൊലീസും ഫയർഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് ആര്യയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. പിന്നീട് ഗ്രീഷ്മയുടെ മൃതദേഹവും ലഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.