ETV Bharat / state

ബലി പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ; കൊല്ലത്ത് വിവിധ ഇടങ്ങളില്‍ ഈദ് ഗാഹുകള്‍ - ബലി പെരുന്നാൾ

കൊല്ലം ബീച്ചില്‍ നടന്ന ഈദ് നമസ്‌കാരത്തിൽ ഇമാം സുബൈർ പിടീയേക്കൽ നേതൃത്വം നൽകി

perunnal niskaram held in kollam beach  perunnal niskaram  kollam news  കൊല്ലം വാര്‍ത്തകള്‍  ബലി പെരുന്നാൾ  kollam beach
ബലി പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ; കൊല്ലത്ത് വിവിധ ഇടങ്ങളില്‍ ഈദ് ഗാഹുകള്‍
author img

By

Published : Jul 10, 2022, 12:43 PM IST

കൊല്ലം: പെരുന്നാൾ നമസ്‌കാരം നടത്തിയും, സ്നേഹം പങ്കുവച്ചും സംസ്ഥാനത്തെ ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. വലിയ പെരുന്നാള്‍ ദിനത്തില്‍ കൊല്ലത്ത് ജോനകപ്പുറം വലിയ പള്ളി, ലാൽ ബഹാദൂർ സ്റ്റേഡിയം, കൊല്ലം കടപ്പുറം തുടങ്ങിയിടങ്ങളില്‍ ഈദ് ഗാഹുകള്‍ ഒരുക്കിയിരുന്നു.

ബലി പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ; കൊല്ലത്ത് വിവിധ ഇടങ്ങളില്‍ ഈദ് ഗാഹുകള്‍

ബീച്ചിൽ നടന്ന നമസ്‌കാരത്തിൽ ഇമാം സുബൈർ പിടീയേക്കൽ നേതൃത്വം നൽകി. ജാതി-മത-ദേശ വ്യത്യാസങ്ങള്‍ക്കതീതമായി മാനവികതയും സമാധാനവും സൗഹാര്‍ദവും ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ബലി പെരുന്നാള്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാചകന്‍ ഇബ്രാഹീമിന്‍റെയും മകന്‍ ഇസ്‌മായിലിന്‍റെയും ദൈവിക മാര്‍ഗത്തിലുള്ള സമര്‍പ്പണത്തിന്‍റെ ഓര്‍മകളുടെ ആഘോഷമാണ് ബലി പെരുന്നാള്‍. ഹജ്ജിന്‍റെ സമാപനം കുറിച്ചാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.