ETV Bharat / state

പ്രസ്‌താവനയില്‍ ഉറച്ചുനിൽക്കുന്നുവെന്ന് പി.സി ജോര്‍ജ് ; കരിങ്കൊടി കാട്ടി എഐവൈഎഫ് - പിസി ജോര്‍ജ് എഐവൈഎഫ് കരിങ്കൊടി

ക്രൈസ്‌തവരെ ആക്ഷേപിച്ച് മുസ്ലിം സമുദായത്തിൽപ്പെട്ട പ്രമുഖർ പ്രസ്‌താവന നടത്തിയപ്പോൾ കേസെടുത്തില്ലെന്ന് പി.സി ജോര്‍ജ്

pc george controversial remarks  pc george on his controversial remarks  pc george latest news  പിസി ജോര്‍ജ് പുതിയ വാര്‍ത്ത  പിസി ജോര്‍ജ് വിവാദ പ്രസംഗം  പിസി ജോര്‍ജ് വിവാദ പ്രസ്‌താവന  പിസി ജോര്‍ജ് എഐവൈഎഫ് കരിങ്കൊടി  പിസി ജോര്‍ജിനെതിരെ എഐവൈഎഫ് പ്രതിഷേധം
പ്രസ്‌താവനയില്‍ ഉറച്ച് നിൽക്കുന്നുവെന്ന് പി.സി ജോര്‍ജ്; കരിങ്കൊടി കാട്ടി എഐവൈഎഫ് പ്രവര്‍ത്തകർ
author img

By

Published : May 3, 2022, 10:04 PM IST

കൊല്ലം : തിരുവനന്തപുരത്ത് ഹിന്ദുസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി.സി ജോര്‍ജ്. അവിടെ പറഞ്ഞതിൽ എന്താണ് കുഴപ്പമെന്നും പി.സി ജോർജ് ചോദിച്ചു. കോട്ടയത്തെ ധ്യാന കേന്ദ്രത്തില്‍ ബിജെപിയുമായി സഹകരിച്ച് കാസ എന്ന ക്രൈസ്‌തവ കൂട്ടായ്‌മ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്.

ലൗ ജിഹാദിൽപ്പെട്ട കുട്ടികളെ താന്‍ ഇടപെട്ട് രക്ഷിച്ചിട്ടുണ്ടെന്ന് പി.സി ജോര്‍ജ് പറഞ്ഞു. തീവ്രവാദത്തെക്കുറിച്ച് കണ്ടും കേട്ടുമാണ് താന്‍ വളർന്നത്. മുസ്ലിം തീവ്രവാദത്തിലൂടെ രാജ്യം നേരിടുന്ന പ്രശ്‌നമാണ് ചൂണ്ടിക്കാട്ടിയത്.

പ്രസ്‌താവനയില്‍ ഉറച്ച് നിൽക്കുന്നുവെന്ന് പി.സി ജോര്‍ജ്; കരിങ്കൊടി കാട്ടി എഐവൈഎഫ് പ്രവര്‍ത്തകർ

Also read: പിസി ജോർജ് മാപ്പ് പറയണമെന്ന് പാളയം ഇമാം: ഹിജാബ് നിരോധനവും രാഷ്ട്രീയ കൊലപാതകങ്ങളും പരാമർശിച്ച് പ്രസംഗം

ക്രൈസ്‌തവരെ ആക്ഷേപിച്ച് മുസ്‌ലിം സമുദായത്തിൽപ്പെട്ട പ്രമുഖർ പ്രസ്‌താവന നടത്തിയപ്പോൾ കേസെടുത്തില്ല. മത തീവ്രവാദത്തിന് വളമിട്ട് കൊടുക്കുന്ന നിലപാടാണ് സിപിഎമ്മിനും കോണ്‍ഗ്രസിനുമുള്ളത്. ഇത് കേരളത്തിന് അപകടകരമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഇതിനിടെ, സ്വീകരണ സമ്മേളനത്തിനെത്തിയ പി.സി ജോർജിനെ എഐവൈഎഫ്‌ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ശാസ്ത്രി റോഡിലെ ദർശന സാംസ്‌കാരിക കേന്ദ്രത്തിലെ വേദിയിലേക്ക് വരുമ്പോഴായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.