ETV Bharat / state

വീടിന്‍റെ മേൽക്കൂര തകർന്ന് വീണ് കുട്ടികൾക്ക് പരിക്ക് - _pathanapuram

40 വർഷത്തിലേറെ പഴക്കമുള്ള രാമചന്ദ്രന്റെ വീട് പുതുക്കി നിർമിക്കാൻ പോലും പഞ്ചായത്ത് സഹായം നൽകുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്.

വീടിന്‍റെ മേൽക്കൂര തകർന്നു വീണ് കുട്ടികൾക്ക് പരിക്ക്
author img

By

Published : May 20, 2019, 7:42 PM IST

Updated : May 20, 2019, 9:04 PM IST

കൊല്ലം: പത്തനാപുരത്ത് വീടിന്‍റെ മേൽക്കൂര തകർന്ന് വീണ് കുട്ടികൾക്ക് പരിക്കേറ്റു. പൊയ്കയിൽ വീട്ടിൽ അജയ്കുമാറിന്റെ മകൾ വിജയലക്ഷ്മിക്കും സഹോദരന്‍റെ മകൻ ശ്രീരാമചന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. അടുക്കളയിൽ വെള്ളം കുടിക്കാനായി എത്തിയപ്പോഴാണ് കുട്ടികളുടെ ദേഹത്ത് വീടിൻറെ മേൽക്കൂര പൂർണമായും ഇടിഞ്ഞ് വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ശ്രീരാമചന്ദ്രന്റെ തലയ്ക്കും മുഖത്തും പരിക്കുണ്ട്. വിജയലക്ഷ്മി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.15 വർഷത്തിലധികമായി ഈ നിർധന കുടുംബം പുതിയ വീടിനായി മേലില പഞ്ചായത്തിനെ സമീപിക്കുന്നുണ്ട്. 40 വർഷത്തിലേറെ പഴക്കമുള്ള കുടുംബ വീട് പുതുക്കി നിർമിക്കാൻ പോലും പഞ്ചായത്ത് സഹായം നൽകുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്.

വീടിന്‍റെ മേൽക്കൂര തകർന്ന് വീണ് കുട്ടികൾക്ക് പരിക്ക്

Intro:വീടിന്റെ മേൽക്കൂര തകർന്നു വീണ് കുട്ടികൾക്ക് പരിക്ക്

Body:പത്തനാപുരത്ത് വീടിൻറെ മേൽക്കൂര തകർന്നു വീണ് കുട്ടികൾക്ക് പരിക്കേറ്റു. മേലില മൈലാടുംപാറ പൊയ്കയിൽ മേലേതിൽ വീട്ടിൽ അജയ്കുമാറിന്റെബ് മകൾ വിജയലക്ഷ്മി, സഹോദരനായ വിജയൻറെ മകൻ ശ്രീരാമചന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. അടുക്കളയിൽ വെള്ളം കുടിക്കാനായി നിന്ന കുട്ടികൾക്ക് മുകളിലേക്ക് വീടിൻറെ മേൽക്കൂര പൂർണമായും ഇടിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ശ്രീ രാമചന്ദ്രന്റെ തലയ്ക്കും മുഖത്തും ആണ് പരിക്കേറ്റത്. വിജയലക്ഷ്മി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.15 വർഷത്തിലധികമായി ഈ നിർധന കുടുംബം പുതിയ വീടിനായി മേലില പഞ്ചായത്തിനെ സമീപിക്കുന്നുണ്ട്. 40 വർഷത്തിലേറെ പഴക്കമുള്ള രാമചന്ദ്രന്റെ വീട് പുതുക്കി നിർമിക്കാൻ പോലും പഞ്ചായത്ത് സഹായം നൽകുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്.

Conclusion:ഇ ടിവി ഭാരത്
Last Updated : May 20, 2019, 9:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.