ETV Bharat / state

പ്രഥമ സിബിഎല്‍ കിരീടവും പ്രസിഡന്‍റ്സ് ട്രോഫിയും നടുഭാഗത്തിന് - champions boat league final news

ആറാമത് പ്രസിഡന്‍റ്സ് ട്രോഫി വള്ളംകളിയും സിബിഎല്‍ ഫൈനല്‍ മത്സരവും ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ഇരുമത്സരങ്ങളിലും മാറ്റുരച്ചത്.

നടുഭാഗം ചുണ്ടന്
author img

By

Published : Nov 23, 2019, 8:02 PM IST

Updated : Nov 23, 2019, 11:57 PM IST

കൊല്ലം: പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗും പ്രസഡന്‍റ്സ് ട്രോഫിയും സ്വന്തമാക്കി നടുഭാഗം ചുണ്ടന്‍. കൊല്ലത്ത് അഷ്ടമുടിക്കായലില്‍ പ്രസിഡന്‍റ്സ് ട്രോഫി വള്ളം കളിയോടൊപ്പം നടന്ന സിബിഎല്‍ ഫൈനലില്‍ കാരിച്ചാലിനെയും ദേവാസിനെയും പിന്നിലാക്കിയാണ് നടുഭാഗം ജലചക്രവര്‍ത്തിയായത്. 4:33:69 മിനിറ്റിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) ഫിനിഷിങ് ലൈന്‍ കടന്നത്. പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ (റേജിംഗ് റോവേഴ്സ്) 4:33:80 മിനിറ്റിലും എന്‍സിഡിസി തുഴഞ്ഞ ദേവാസ്(മൈറ്റി ഓര്‍സ്) 4:33:93 മിനിറ്റിലും ഫിനിഷിങ് ലൈന്‍ കടന്നു.

അഷ്ടമുടിക്കായലിലെ ഒരു കിലോമീറ്റര്‍ ട്രാക്കില്‍ ഫോട്ടോ ഫിനിഷിലൂടെയാണ് നടുഭാഗം ചുണ്ടന്‍ ഒന്നാം സ്ഥാനം നേടിയത്

അഷ്ടമുടിക്കായലിലെ ഒരു കിലോമീറ്റര്‍ ട്രാക്കില്‍ ഒരു സെക്കന്‍റിന്‍റെ നൂറില്‍ പതിനൊന്ന് അംശത്തിന്‍റെ വ്യത്യാസത്തിലാണ് നടുഭാഗം തുഴഞ്ഞു കയറിയത്. സിബിഎല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും ആവേശകരവും സമയവ്യത്യാസം കുറഞ്ഞതുമായ മത്സരമായിരുന്നു അഷ്ടമുടിക്കായലില്‍ നടന്നത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ തമ്മില്‍ 11 മില്ലിസെക്കന്‍റുകളുടെ വ്യത്യാസവും രണ്ടും മൂന്നും തമ്മില്‍ 13 മില്ലിസെക്കന്‍റുകളുടെ വ്യത്യാസവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹീറ്റ്സിലും ഫൈനല്‍ മത്സരങ്ങളിലുമായി ഏറ്റവും മികച്ച സമയം (4:21.50 മിനിറ്റ്) കുറിച്ച നടുഭാഗം ചുണ്ടന് 'നെരോലാക് എക്സല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ' സ്ഥാനവും ബോണസായി അഞ്ച് പോയിന്‍റും ലഭിച്ചു.

ഓഗസ്റ്റ് 31-ലെ നെഹൃട്രോഫി വള്ളംകളിയിലും നടുഭാഗത്തിനായിരുന്നു വിജയം. സിബിഎല്‍ ജേതാക്കൾ കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന ഒരു മത്സരത്തില്‍ മാത്രമാണ് പരാജയമറിഞ്ഞത്. 12 മത്സരങ്ങളില്‍ നിന്നായി 173 പോയിന്‍റാണ് ടീം തുഴഞ്ഞെടുത്തത്. ലീഗില്‍ കാരിച്ചാല്‍ 86 പോയിന്‍റുമായി രണ്ടാം സ്ഥാനവും ദേവസ് 76 പോയിന്‍റുമായി മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാര്‍ക്ക് 25 ലക്ഷവും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15ലക്ഷം, 10 ലക്ഷവും വീതവുമാണ് ലഭിക്കുക. ഇതു കൂടാതെ അതത് ദിവസത്തെ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം അഞ്ച്, മൂന്ന്, ഒന്ന് ലക്ഷം രൂപ വീതം ലഭിക്കും. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ഓരോ മത്സരത്തിനും നാലു ലക്ഷം രൂപ വീതം ലഭിക്കും.

സിബിഎല്‍ ഒന്നാം സീസണ്‍ അവസാനിക്കുമ്പോള്‍ 75 പോയിന്‍റുമായി യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍(കോസ്റ്റ് ഡോമിനേറ്റേഴ്സ്) നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്സ്) 60 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തും വീയപുരം (പ്രൈഡ് ചേസേഴ്സ്) 50 പോയിന്‍റുമായി ആറാം സ്ഥാനത്തുമാണ്. പായിപ്പാടന്‍ (ബാക്ക് വാട്ടര്‍ വാരിയേഴ്സ്-37 പോയിന്‍റ്) മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (തണ്ടര്‍ ഓര്‍സ്-28) സെന്‍റ് ജോര്‍ജ് (ബാക്ക് വാട്ടര്‍ നിന്‍ജ-26) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ആറാമത് പ്രസിഡന്‍റ്സ് ട്രോഫി വള്ളംകളിയും സിബിഎല്‍ ഫൈനല്‍ മത്സരവും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. എം മുകേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്സിക്കുട്ടിയമ്മ, എന്‍.കെ പ്രേമചന്ദ്രന്‍ എംപി, എം നൗഷാദ് എംഎല്‍എ, കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാല കിരണ്‍, കെടിഡിസി എംഡിയും കേരള ടൂറിസം അഡി. ഡയറക്ടറുമായ ശ്രീ കൃഷ്ണതേജ, ജില്ലാ കളക്ടര്‍ അബ്ദുള്‍ നാസര്‍ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ക്കിടെ വിദേശികളടക്കം ഇരുന്ന താല്‍ക്കാലിക പവലിയന്‍ ചരിഞ്ഞ് താഴ്ന്നത് ആശങ്കയുണ്ടാക്കി. പിന്നീട് പൊലീസെത്തി കാണികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

Intro:Body:

കൊല്ലത്ത് നടന്ന പ്രസിഡൻസ് ട്രോഫി ജ ലമേളയിലും പ്രഥമ ചാമ്പ്യൻസ്ബോട്ട് ലീഗിലും പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ ജേതാക്കളായി . നെഹ്റു ട്രോഫി ജലമേളയോടെ തുടങ്ങിയ ചാമ്പ്യൻസ് ബോട്ടു ലീഗിന്റെ ഫൈനലും പ്രസിഡന്റസ് ട്രോഫിയും ഒരുമിപ്പിച്ചാണ് ഇക്കുറി അഷ്ടമുടിക്കായലിൽ മത്സരം സംഘടിപിച്ചത്. കേരളത്തിലെ പ്രസിദ്ധമായ 9 ചുണ്ടൻ വള്ളങ്ങളാണ് ഇരു മത്സരങ്ങളിലും മാറ്റുരച്ചത്. പ്രസിഡന്റ് സ്ട്രോഫിയിൽകേരള പോലിസ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻരണ്ടാം സ്ഥാനം നേടി. എൻ സി ഡി സി തുഴഞ്ഞദേവാസ് മൂന്നാം സ്ഥാനം നേടി

Conclusion:
Last Updated : Nov 23, 2019, 11:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.