കൊല്ലം : ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് നീണ്ടനാള്‍ ആസൂത്രണം നടത്തിയതിന് ശേഷമെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ (Oyoor girl abduction case ADGP MR Ajith Kumar statement). ഒരു വര്‍ഷത്തോളം സമയമെടുത്താണ് പ്രതികള്‍ കൃത്യം ആസൂത്രണം ചെയ്‌തത്. സാമ്പത്തിക പ്രതിസന്ധിയാണ് പ്രതികളെ, കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിലേക്ക് നയിച്ചത് എന്നും സംഭവം നടന്ന അന്നുതന്നെ നിര്‍ണായക തെളിവുകള്‍ ലഭിച്ചിരുന്നു എന്നും എഡിജിപി വ്യക്തമാക്കി (Oyoor girl missing case). പത്മകുമാറിന്‍റെ ഭാര്യ അനിത കുമാരിയുടെ ശബ്‌ദരേഖയാണ് കേസില്‍ നിര്‍ണായകമായതെന്നും അജിത് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉടന്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു പൊലീസിന്‍റെ ലക്ഷ്യം (Oyoor girl missing case Updation). സംഭവ ദിവസം കിട്ടിയ സൂചനയില്‍ നിന്നാണ് പ്രതികളെ കണ്ടെത്തിയത്. അന്നുതന്നെ പ്രതി കൊല്ലത്ത് നിന്നുള്ള ആളാണെന്ന് മനസിലാക്കിയിരുന്നു. ജനങ്ങളില്‍ നിന്ന് ലഭിച്ച വിവരവും കേസില്‍ നിര്‍ണായകമായി. വ്യക്തമായി ആസൂത്രണം ചെയ്‌താണ് പ്രതികള്‍ കുട്ടിയെ കടത്തിക്കൊണ്ട് പോയത്. വളരെ പ്രൊഫഷണലായി പൊലീസ് അന്വേഷണം നടത്തി. മാധ്യമങ്ങളില്‍ നിന്ന് അനാവശ്യ സമ്മര്‍ദം ഉണ്ടായിരുന്നു എന്നും എഡിജിപി അജിത് കുമാര്‍ പറഞ്ഞു.
അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ എഡിജിപി അഭിനന്ദിച്ചു. ഡിഐജി നിശാന്തിനി, സ്‌പര്‍ജന്‍കുമാര്‍, ജില്ലയിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പ്രത്യേകം അഭിനന്ദിക്കുന്നു എന്ന് അജിത് കുമാര്‍ പറഞ്ഞു. കേസില്‍ പത്മകുമാര്‍ ആണ് ഒന്നാം പ്രതി. ഇയാള്‍ കമ്പ്യൂട്ടര്‍ ബിരുദധാരിയാണ്. നാട്ടുകാര്‍ക്കെല്ലാം സുപരിചിതന്‍. തന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചത് എന്ന് ഇയാള്‍ പറഞ്ഞിരുന്നു എന്നും എഡിജിപി വ്യക്തമാക്കി.
കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഒരുവര്‍ഷം മുന്‍പ് ആസൂത്രണം ചെയ്‌തിരുന്നു. ഇതിനായി ഒരുവര്‍ഷം മുന്‍പ് ഒരു വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കി. രണ്ടാമത്തെ നമ്പര്‍ പ്ലേറ്റ് ഒരുമാസം മുന്‍പും ഉണ്ടാക്കി. ഒരാഴ്‌ച മുന്‍പ് കുട്ടി ട്യൂഷന്‍ കഴിഞ്ഞ് പോകുന്നത് പ്രതിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. അങ്ങനെ കുട്ടിയേയും സഹോദരനെും ലക്ഷ്യമിടുകയായിരുന്നു. നേരത്തെ രണ്ട് തവണ കുട്ടിയെ കടത്താന്‍ ശ്രമിച്ചിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കൃത്യം കുട്ടിയുടെ സഹോദരന്‍ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പരാജയപ്പെട്ടു. തട്ടിക്കൊണ്ടുപോയ ശേഷം കുട്ടിക്ക് ഗുളിക നല്‍കി. പലസ്ഥലങ്ങളിലും കൊണ്ടുപോയ ശേഷമാണ് വീട്ടിലെത്തിച്ചത്. അവിടെ നിന്ന് പാരിപ്പള്ളിയില്‍ എത്തിച്ചു. അവിടെവച്ച് സാധനം വാങ്ങിയ ശേഷം കടയുടമയുടെ ഫോണില്‍ കുട്ടിയുടെ അമ്മയെ ബന്ധപ്പെടുകായായിരുന്നു.
പിടിയിലാകുമെന്ന് ഉറപ്പായതോടെ കുട്ടിയെ ഉപേക്ഷിക്കാന്‍ പ്രതികള്‍ തീരുമാനിക്കുകയായിരുന്നു. അനിത കുമാരിക്ക് ആശ്രാമം മൈതാനം നന്നായി അറിയാമെന്നതിനാല്‍ കുട്ടിയെ അവിടെ എത്തിച്ച് അശ്വതി ബാറിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. അച്ഛന്‍ വരുമെന്ന് പറഞ്ഞാണ് കുട്ടിയെ അവിടെ ഉപേക്ഷിച്ചത്. കുട്ടിക്ക് അപകടം സംഭവിക്കരുതെന്ന് ഇവര്‍ ആഗ്രഹിച്ചിരുന്നു. അതിനാല്‍ കേളജ് വിദ്യാര്‍ഥികള്‍ കുട്ടിയെ കണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് അനിത കുമാരി അവിടെ നിന്ന് മറ്റൊരു ഓട്ടോയില്‍ കയറി കടന്ന് കളഞ്ഞത്.
Also Read: 'അനുപമ പത്മൻ’, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി യൂട്യൂബിലും താരം
വീട്ടില്‍ മടങ്ങിയെത്തിയ അനിത കുമാരിയും പത്മകുമാറും മകളും വീട്ടില്‍ തങ്ങുന്നത് സുരക്ഷിതമല്ലെന്ന് മനസിലാക്കി തെങ്കാശിയിലേക്ക് പോകുകയായിരുന്നു. തെങ്കാശിയില്‍ പത്മകുമാറിന് നേരത്തെ കൃഷി ഉണ്ടായിരുന്നു. തെങ്കാശിലെത്തി ഇയാളുടെ സുഹൃത്തിനെ കാണുകയായിരുന്നു ലക്ഷ്യം. ഇതിനായി ഇവര്‍ അവിടെ മുറിയെടുത്തു. അനിത കുമാരിയുടെ ശബ്‌ദം നാട്ടുകാരില്‍ ചിലര്‍ തിരിച്ചറിഞ്ഞു. പിന്നാലെ വിവരം പൊലീസിനെ അറിയിച്ചു. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരുെട ഫോണ്‍ നമ്പരും വാഹന നമ്പരും പൊലീസ് പരിശോധിച്ചു. എന്നാല്‍ യാത്രയില്‍ ഇവര്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഫോണ്‍ വീട്ടില്‍ വച്ചാണ് മൂവരും യാത്ര തിരിച്ചത്.