ETV Bharat / state

മനസ്സ് മരവിക്കുന്ന കാഴ്ച ; വ്യദ്ധനെ റോഡിൽ ഉപേക്ഷിച്ച നിലയിൽ

വെളുപ്പിന് പാൽ വാങ്ങാൻ പോയ പരിസരവാസിയാണ് വൃദ്ധൻ റോഡിന് സമീപത്തെ കടത്തിണ്ണയിൽ തലകീഴായി കിടക്കുന്നത് കണ്ടത്.

old man  കൊല്ലം  വൃദ്ധനെ ഉപേക്ഷിച്ചു  പരിസരവാസി  വൃദ്ധൻ  പുനലൂർ താലൂക്ക് ആശുപത്രി
മനുഷ്യത്വം മരവിച്ച് പോകുന്ന കാഴ്ച; വ്യദ്ധനെ ഉപേക്ഷിച്ചനിലയിൽ റോഡിൽ കണ്ടെത്തി
author img

By

Published : May 8, 2021, 11:01 PM IST

കൊല്ലം: അഞ്ചൽ ആയൂർ റോഡിൽ കൈപ്പള്ളി പഴയ സൊസൈറ്റി ജംഗ്ഷനില്‍ വൃദ്ധനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 70 വയസിന് മുകളിൽ പ്രായം തോന്നിക്കും. മെലിഞ്ഞ ശരീരമുള്ള ഇദ്ദേഹം പരസഹായം ഇല്ലാതെ നിവർന്ന് ഇരിയ്ക്കാൻ പോലും കഴിയാത്ത വിധം ശാരീരികമായി തളർന്ന അവസ്ഥയിലാണ്.

വെളുപ്പിന് പാൽ വാങ്ങാൻ പോയ പരിസരവാസിയാണ് വൃദ്ധൻ റോഡിന് സമീപത്തെ കടത്തിണ്ണയിൽ തലകീഴായി കിടക്കുന്നത് കണ്ടത്. അടുത്ത് ചെന്ന് നോക്കിയപ്പോള്‍ അവശനിലയിലാണെന്ന് മനസിലാക്കിയ ഇയാള്‍ വാർഡ് മെമ്പറെ വിളിച്ച് വരുത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഞ്ചൽ പൊലീസും സ്ഥലത്തെത്തി.

മനസ്സ് മരവിക്കുന്ന കാഴ്ച ; വ്യദ്ധനെ റോഡിൽ ഉപേക്ഷിച്ച നിലയിൽ

read more: അത്യാവശ്യ യാത്രകൾക്കുള്ള പാസിന് ഔൺലൈനായി അപേക്ഷിക്കാം

ഇവരുടെ ഇടപെടലിനെ തുടര്‍ന്ന് വ്യദ്ധനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പുലർച്ചയാണ് ഇദ്ദേഹത്തെ ആരോ ഇവിടെ ഉപേക്ഷിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. അവശത മൂലം സംസാരിക്കുന്നത് വ്യക്തമാകാത്തതിനാല്‍ ആളിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.