ETV Bharat / state

കൊല്ലം കുരീപ്പുഴ കോണ്‍വെന്‍റില്‍ കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി - കുരീപ്പുഴ കോണ്‍വെന്‍റ്

ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്‍റെ മൃതദേഹം കിണറ്റില്‍ ഉണ്ടാകുമെന്നും ആത്മാകുറിപ്പിൽ പറയുന്നു.

Nun found dead in well at Kurippuzha Convent Kollam  Nun found dead in well  Kurippuzha Convent  Nun  കൊല്ലം കുരീപ്പുഴ കോണ്‍വെന്‍റില്‍ കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി  കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി  കുരീപ്പുഴ കോണ്‍വെന്‍റ്  കന്യാസ്ത്രീ
കൊല്ലം കുരീപ്പുഴ കോണ്‍വെന്‍റില്‍ കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
author img

By

Published : Apr 16, 2021, 10:53 AM IST

Updated : Apr 16, 2021, 2:18 PM IST

കൊല്ലം: കുരീപ്പുഴ കോൺവെന്‍റില്‍ കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി. കുരീപ്പുഴ പയസ് വർക്കേഴ്സ് ഓഫ് സെൻ്റ് ജോസഫ് കോൺവെന്‍റ് വളപ്പിലെ കിണറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിൾജോസഫാണ് മരിച്ചത്. 42 വയസ്സായിരുന്നു. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്‍റെ മൃതദേഹം കിണറ്റില്‍ ഉണ്ടാകുമെന്നും ആത്മാകുറിപ്പിൽ പറയുന്നു. രാവിലെ പ്രാർഥനക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെതുടർന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിക്കുന്നതും കിണറ്റില്‍ മൃതദേഹം കണ്ടെത്തിയതും.

കൊല്ലം കുരീപ്പുഴ കോണ്‍വെന്‍റില്‍ കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കത്തിലെ കൈയ്യക്ഷരവും മേബിളിൻ്റെ കൈയ്യക്ഷരവും ഒത്തുനോക്കുമെന്ന് പൊലീസ് അറിയിച്ചു. കിണറ്റിലെ വെള്ളവും ശേഖരിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

Last Updated : Apr 16, 2021, 2:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.