കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനായി കൊല്ലം ജില്ലയിലെത്തിച്ച വോട്ടിംഗ് യന്ത്രങ്ങളുടെ സ്ഥിതി നോഡല്‍ ഓഫീസര്‍ വിലയിരുത്തി. കരിക്കോട് വെയര്‍ ഹൗസ് ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് കേന്ദ്രങ്ങളാണ് ഒഡീഷയില്‍ നിന്നെത്തിയ ഓഫീസര്‍ വിലയിരുത്തിയത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറുമായി അദ്ദേഹം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഗോഡൗണില്‍ സന്ദര്‍ശനം നടത്തണമെന്നും വോട്ടിംഗ് യന്ത്രം സംബന്ധിച്ച് സംശയ നിവാരണം വരുത്തണമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി എത്തിയവര്‍ക്ക് അദ്ദേഹം വോട്ടിംഗ് യന്ത്രം സംബന്ധിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് ശോഭ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജെ പ്രസാദ്, ചക്കാലയില്‍ നാസര്‍, മദനന്‍ പിള്ള, ശ്രീനാഥ്, തഹസില്‍ദാര്‍ അനില്‍ ഫിലിപ്പ്, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ ഗോപകുമാര്‍, സജിത്ത്, സന്തോഷ് എന്നിവര്‍ സംബന്ധിച്ചു.