കൊല്ലം: കേന്ദ്ര ബജറ്റ് ജൂലൈ അഞ്ചിന് നടക്കാനിരിക്കെ കൊല്ലം ജില്ലയുടെ റെയില്‍ വികസനവുമായി ബന്ധപ്പെട്ട കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി ഇ.ടി.വി ഭാരതിനോട് പറഞ്ഞു. ആദ്യ ഘട്ടമെന്ന നിലയില്‍ കൊല്ലം- ചെങ്കോട്ട വൈദ്യുതീകരണത്തിന് കേന്ദ്രം അനുമതി നല്‍കി കഴിഞ്ഞു. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കിഴക്കന്‍ മലയോര മേഖലയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിസ്റ്റാഡോം കോച്ചുകള്‍ കൊണ്ടുവരാനുള്ള ശുപാര്‍ശ നല്‍കി കഴിഞ്ഞു.
ഗേജ് മാറ്റം പൂര്‍ത്തിയായതോടെ കൊല്ലം - പുനലൂര്‍ പാതയില്‍ ദീർഘദൂര ട്രെയിനുകള്‍ കൂടുതലായി അനുവദിക്കേണ്ടതിന്റെ ആവശ്യകത റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെ ബോധ്യപ്പെടുത്തിയെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.
കൊല്ലം -പുനലൂര്‍ റെയിൽവേ പാത വൈദ്യുതീകരിക്കുന്നതിനുള്ള 75.46 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.