ETV Bharat / state

സ്പെയർപാർട്‌സിൽ നിന്ന് പുതിയ വാഹനം; കൗതുകമുണർത്തി ഐടിഐ വിദ്യാർഥികൾ - ഐടിഐ വിദ്യാർത്ഥികൾ

ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് 35 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം

സ്പെയർപാർട്‌സിൽ നിന്ന് പുതിയ വാഹനം; കൗതുകമുണർത്തി ഐടിഐ വിദ്യാർത്ഥികൾ
author img

By

Published : Jul 18, 2019, 12:28 PM IST

കൊല്ലം: പഴയതെല്ലാം തുരുമ്പായി കാണരുതെന്ന് പറയാതെ പറയുകയാണ് ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐ യിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥികള്‍. പഴകിയ വാഹന ഘടകങ്ങള്‍ ചേര്‍ത്ത് ആകര്‍ഷകമായ ഫീച്ചറുകളടങ്ങിയ പുതിയ വാഹനം നിര്‍മിച്ചാണ് ഇവര്‍ വിസ്‌മയിപ്പിക്കുന്നത്. മെക്കാനിക്കല്‍ ഡീസല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ 150 സിസി ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിന്‍ഡര്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് വാഹനം നിര്‍മിച്ചത്. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനാകുന്ന നാലുചക്ര വാഹനത്തില്‍ ഹൈഡ്രോളിക് ബ്രേക്കും, റാക്ക് ആന്‍റ് പിനിയന്‍ സ്റ്റിയറിംഗുമാണ് ഉള്ളത്.
മുന്‍ഭാഗത്ത് മാക്ഫേഴ്‌സന്‍ സ്ട്രട്ടും പിന്നില്‍ കോയില്‍ സ്പ്രിങ് സസ്‌പെന്‍ഷനുമാണ് ഉപയോഗിച്ചിട്ടുള്ളത്.

25,000 രൂപ ചെലവഴിച്ചായിരുന്നു വാഹനത്തിന്‍റെ നിര്‍മാണം. ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് 35 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഐടിഐ യിലെ വര്‍ക്ഷോപ്പില്‍ 90 മണിക്കൂര്‍ മാത്രമെടുത്താണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വാഹനം ഹൈബ്രിഡ് വിഭാഗത്തിലേക്ക് നവീകരിക്കാനുള്ള പരീക്ഷണ തിരക്കിലാണ് വിദ്യാര്‍ഥികള്‍. മെക്കാനിക്ക് ഡീസല്‍ വിഭാഗം സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒ ജയകുമാര്‍ പ്രോജക്‌ടിന് നേതൃത്വം നല്‍കി.

Intro:സ്പെയർപാർട്സിൽ നിന്ന് പുതിയ വാഹനം; കൗതുകമുണർത്തി ഐടിഐ വിദ്യാർത്ഥികൾBody:പഴയതെല്ലാം തുരുമ്പായി കാണരുതെന്ന് പറയാതെ പറയുകയാണ് ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐ യിലെ മെക്കാനിക്കല്‍ വിഭാഗം ട്രെയിനികള്‍. പഴകിയ വാഹനഘടകങ്ങള്‍ ചേര്‍ത്ത് ആകര്‍ഷക സവിശേഷതകളുമായി പുതിയ വാഹനം നിര്‍മിച്ചാണ് ഇവര്‍ വിസ്മയിപ്പിക്കുന്നത്.
മെക്കാനിക്കല്‍ ഡീസല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ 150 സി സി ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിന്‍ഡര്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് വാഹനം നിര്‍മിച്ചത്. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനാകുന്ന നാലുവീല്‍ വാഹനത്തില്‍ ഹൈഡ്രോളിക് ബ്രേക്കും, റാക്ക് ആന്റ് പിനിയന്‍ സ്റ്റിയറിംഗുമാണ് ഉള്ളത്.
മുന്‍ഭാഗത്ത് മാക്ഫേഴ്‌സന്‍ സ്ട്രട്ടും പിന്നില്‍ കോയില്‍ സ്പ്രിങ്ങ് സസ്‌പെന്‍ഷനുമാണ് ഉപയോഗിച്ചിട്ടുള്ളത്. 25,000 രൂപ ചെലവഴിച്ചായിരുന്നു നിര്‍മാണം. ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് 35 കിലോമീറ്റര്‍ ഓടും.
ഐ ടി ഐ യിലെ വര്‍ക്ക്‌ഷോപ്പില്‍ 90 മണിക്കൂര്‍ മാത്രമെടുത്താണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വാഹനം ഹൈബ്രിഡ് വിഭാഗത്തിലേക്ക് നവീകരിക്കാനുള്ള പരീക്ഷണ തിരക്കിലാണ് വിദ്യാര്‍ഥികള്‍. മെക്കാനിക്ക് ഡീസല്‍ വിഭാഗം സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒ ജയകുമാര്‍ പ്രോജക്ടിന് നേതൃത്വം നല്‍കി.Conclusion:ഇ ടി വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.