കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷ കഴിഞ്ഞ് ട്രെയിനിൽ മടങ്ങിയ വിദ്യാർഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നല സ്വദേശി അക്ഷയ്(19) ആണ് മരിച്ചത്. ആവണീശ്വരത്തിനും കൊട്ടാരക്കരയ്‌ക്കും ഇടയിലുള്ള കുരി സ്റ്റേഷനിലാണ് മൃതദേഹം കണ്ടത്.
ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഇന്ന്(18.07.2022) പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.