ETV Bharat / state

വായന ദിനത്തില്‍ കൊവിഡ് രോഗികള്‍ക്കായി ലൈബ്രറി ഒരുക്കി ഡിവൈഎഫ്ഐ - DYFI

അക്ഷര സ്പർശം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

national reading day  വായനാ ദിനം  കൊവിഡ് രോഗികള്‍  ഡിവൈഎഫ്ഐ  DYFI  library for covid patients
വായന ദിനത്തില്‍ കൊവിഡ് രോഗികള്‍ക്കായി ലൈബ്രറി ഒരുക്കി ഡിവൈഎഫ്ഐ
author img

By

Published : Jun 19, 2021, 2:38 PM IST

കൊല്ലം: കൊവിഡ് കാലത്തിലൂടെ കടന്ന് പോകുന്ന വായനാ ദിനത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മാതൃകാ പ്രവർത്തനം. ജില്ലയിൽ ഉടനീളം ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികൾക്കായി ലൈബ്രറി ക്രമീകരിച്ചാണ് ഈ വേറിട്ട പ്രവർത്തനം. അക്ഷര സ്പർഷം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

നിരവധി മാനസിക സമ്മർദങ്ങളിലൂടെ കടന്ന് പോകുന്ന രോഗികൾക്ക് വായനയിലൂടെ ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ തരത്തിലുള്ള വായനക്കാർക്കുമുള്ള പുസ്തകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്.

വായന ദിനത്തില്‍ കൊവിഡ് രോഗികള്‍ക്കായി ലൈബ്രറി ഒരുക്കി ഡിവൈഎഫ്ഐ
ജില്ലയില്‍ എല്ലായിടത്തും ഇതിനായുള്ള ക്രമീകരണവും ഡിവൈഎഫ്ഐ ഒരുക്കി കഴിഞ്ഞു. നഗരത്തിലെ തന്നെ സിഎഫ്എൽടിസിയിൽ നടന്ന പരിപാടിയിൽ എം.മുകേഷ് എംഎൽഎ മേയർ പ്രസന്ന ഏണസ്റ്റിന് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. ഇത്തരമൊരു പ്രവർത്തനം കാഴ്ച വച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ എംഎൽഎയും മേയറും അഭിനന്ദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.