കൊല്ലം: എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 10 വ്യാജ ഏറ്റുമുട്ടലുകൾ നടന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യാജഏറ്റുമുട്ടലിൽ ആളുകളെ കൊലപ്പെടുത്തുന്നതിനെ ശക്തമായി അപലപിക്കുന്നു. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം പി.ആർ വർക്ക് ആയി മാറി. ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത് രാഷ്‌ട്രീയമാണ്. രോഗത്തെക്കുറിച്ചല്ല. അന്വേഷണ ഏജൻസികൾക്ക് പിഴച്ചു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഓഫീസിലേക്കും വസതിയിലേക്കും അന്വേഷണം എത്തുമെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രിക്ക് നെഞ്ചിടിപ്പ് കൂടി. തെളിവു നശിപ്പിക്കാൻ വിജിലൻസിനെ ഉപയോഗിക്കുന്നുവെന്നും മുല്ലപ്പളളി ആരോപിച്ചു.
എൽ.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് നടന്നത് 10 വ്യാജ ഏറ്റുമുട്ടലുകൾ: മുല്ലപ്പളളി രാമചന്ദ്രന്‍ - മുല്ലപ്പള്ളി
ഓഫീസിലേക്കും വസതിയിലേക്കും അന്വേഷണം എത്തുമെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രിക്ക് നെഞ്ചിടിപ്പ് കൂടിയെന്നും മുല്ലപ്പള്ളി