ETV Bharat / state

കേരളത്തിൽ തുടർ ഭരണമുണ്ടാകുമെന്ന് എം. മുകേഷ് എംഎൽഎ

author img

By

Published : Mar 10, 2021, 3:45 PM IST

കേരളത്തിൽ തുടർ ഭരണമുണ്ടെങ്കിൽ മാത്രമേ പുരോഗതി ഉണ്ടാകു. ഇടത് പക്ഷത്തിന് മാത്രമേ പാവപ്പെട്ടവനെയും സാധാരണക്കാരെനെയും രക്ഷിക്കാൻ കഴിയൂ എന്നും മുകേഷ് പറഞ്ഞു.

എം. മുകേഷ് എംഎൽഎ  Mukesh MLA  കേരളത്തിൽ തുടർ ഭരണമുണ്ടാകുമെന്ന് എം. മുകേഷ് എംഎൽഎ  Mukesh MLA said There will be continued rule in Kerala.
എം. മുകേഷ് എംഎൽഎ

കൊല്ലം: കേരളത്തിൽ തുടർ ഭരണമുണ്ടാകുമെന്ന് നടനും എംഎൽഎയുമായി എം. മുകേഷ്. കേരളത്തിൽ തുടർ ഭരണമുണ്ടെങ്കിൽ മാത്രമേ പുരോഗതി ഉണ്ടാകു. ഇടത് പക്ഷത്തിന് മാത്രമേ പാവപ്പെട്ടവനെയും സാധാരണക്കാരെനെയും രക്ഷിക്കാൻ കഴിയൂ . സ്ഥാനാർഥി നിർണയത്തിൽ പോലും ശങ്കിച്ച് നിൽക്കുകയാണ് വലത് പക്ഷമെന്നും മുകേഷ് പറഞ്ഞു.

സിഐടിയു കൊല്ലം ജില്ലാ കമ്മിറ്റിയുടെ മുഖാമുഖം പരിപാടിയുടെ ഭാഗമായി ഷോപ്പ്സ് ആൻഡ് കോമർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുകേഷ്. സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് ശേഷമാണ് മുകേഷ് പരിപാടിയിൽ പങ്കെടുത്തത്.

ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ ഇരിപ്പിടം ഉറപ്പാക്കിയ സർക്കാറിന്‍റെ ഭരണ തുടർച്ചക്കായി ''ഇനിയും വരണം ഇരിപ്പിടം നൽകിയ സർക്കാർ '' എന്ന മുദ്രാവാക്യമുയർത്തി തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണം ഏറ്റെടുക്കാൻ യോഗം തീരുമാനിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.